ആദിത്യ ബിർള ഫാഷൻ ആന്റ് റീട്ടെയിൽ ലിമിറ്റഡിന്റെ ഇന്ത്യയിലെ മുൻനിര പ്രീമിയം മെൻസ് വെയർ ബ്രാൻഡായ ലൂയിസ് ഫിലിപ് ഓണത്തിന് ദി ഗ്രേറ്റ് ഇന്ത്യൻ ടസ്‌കർ എന്ന പേരിൽ വസ്ത്രശേഖരം അവതരിപ്പിക്കുന്നു. ഓണാഘോഷങ്ങളുടെ സത്ത ഉൾക്കൊണ്ട് പരമ്പരാഗത ഘടകങ്ങളും സമകാലിക ഡിസൈനുകളും സംയോജിപ്പിച്ച് പുരുഷന്മാരുടെ വസ്ത്രങ്ങളുടെ അതിമനോഹരമായ ഒരു നിരയാണ് ഇതിലൂടെ വിപണിയിലെത്തിക്കുന്നത്. ഓണത്തിനായി പ്രത്യേകം ക്യൂറേറ്റ് ചെയ്ത ശേഖരമാണ് ലൂയിസ് ഫിലിപ് അവതരിപ്പിക്കുന്നതെന്ന് സി.ഒ.ഒ ഫരീദ കാളിയാടൻ പറഞ്ഞു. ആധുനിക ട്രെൻഡുകളുടെയും പഴയ ആചാരങ്ങളുടെയും സംയോജനമാണ് ഓണത്തിനായുള്ള പ്രത്യേക ശേഖരമെന്ന് ഫരീദ കാളിയാടൻ വെളിപ്പെടുത്തി. ഓണവുമായി ബന്ധപ്പെട്ട നിറങ്ങളും സങ്കീർണമായ പാറ്റേണുകളും സാംസ്‌കാരിക പ്രാധാന്യവും പ്രതിഫലിപ്പിക്കും വിധമാണ് രൂപകൽപന.
ശക്തിയുടെയും കൃപയുടെയും പ്രതീകമായ ഗജഗാംഭീര്യത്തിനുള്ള ആദരവ് കൂടിയാണ് ദി ഗ്രേറ്റ് ഇന്ത്യൻ ടസ്‌കർ. ആനകളുടെ മഹത്വം പകർത്തുന്ന നാല് അതുല്യമായ പ്രിന്റ് ഡിസൈനുകൾ ശേഖരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ തെരഞ്ഞെടുത്ത എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് സ്റ്റോറുകളിലും ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ലൂയിസ് ഫിലിപ് ഓണം കലക്ഷൻ ലഭ്യമാണ്.