കഴിഞ്ഞ വര്‍ഷത്തെ ലോക സുന്ദരി പട്ടം ഇന്ത്യയിലേക്ക് കൊണ്ടുവന്നത് മാനുഷി ചില്ലാര്‍ ആയിരുന്നു. ഒരു നര്‍ത്തകിയും അതിലുപരി ഒരു ഡോക്ടറും കൂടിയാണ് അവര്‍. ലോകസുന്ദരി മത്സരത്തിന്റെ ഭാഗമായി നടത്തിയ ബ്യൂട്ടി വിത്ത് എ പര്‍പ്പസ് മത്സരത്തില്‍, മാനുഷി തിരഞ്ഞെടുത്ത വിഷയവും ഏറെ ശ്രദ്ധ നേടിയിരുന്നു. ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ആയിരുന്നു മാനുഷിയുടെ 'പ്രോജക്ട്. ആര്‍ത്തവ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മാനുഷി ദക്ഷിണാഫ്രിക്കയില്‍ നടത്തിയ ഇടപെടലുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. നെല്‍സണ്‍ മണ്ടേലയുടെ നൂറാം ജ•വാര്‍ഷികം പ്രമാണിച്ചായിരുന്നു ഇത്. ദക്ഷിണാഫ്രിക്കയില്‍ മാനുഷി ചില്ലാര്‍ ഉദ്ഘാടനം ചെയ്തത് ഒരു സാനിറ്ററി പാഡ് നിര്‍മാണ യൂണിറ്റ് ആയിരുന്നു. മണ്ടേലയുടെ ജ•നാടായ വെസോയില്‍ തന്നെ ആയിരുന്നു ഇത്. ഉപയോഗശേഷം വളമാക്കി മാറ്റാവുന്ന തരത്തിലുള്ള സാനിറ്ററി പാഡുകള്‍ ആണ് ഇവിടെ ഉത്പാദിപ്പിക്കുക.