ഷൊര്‍ണൂര്‍-ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന മറ്റൊരു തൃശൂര്‍ പൂരമായിരിക്കണം അടുത്തവര്‍ഷത്തെ ഗണേശോത്സവമെന്ന് സുരേഷ് ഗോപി. ''ഇത്തരമൊരു തീരുമാനം എടുക്കാന്‍ സാധിച്ചെങ്കില്‍ ചില പിശാചുക്കളോടു നമ്മള് നന്ദി പറയണം. ഞാന്‍ ആ പിശാചിനോടു നന്ദി പറയുന്നു. ഹിന്ദുവിനെ ഉണര്‍ത്തി, വിശ്വാസിയെ നിങ്ങള്‍ ഉണര്‍ത്തി, കൂട്ടത്തില്‍ ഞാനും ഉണര്‍ന്നു''- സുരേഷ് ഗോപി പറഞ്ഞു. ഷൊര്‍ണൂര്‍ മണ്ഡലം ഗണേശോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ആറേഴ് വര്‍ഷത്തോളമായി ഗണേശോത്സവത്തില്‍ പങ്കെടുക്കാന്‍ വിളിക്കാറുണ്ടെങ്കിലും അതില്‍ പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. കൊക്കില്‍ ജീവനുള്ള കാലത്തോളം, നടുനിവര്‍ത്തി രണ്ടുകാലില്‍ നടക്കാന്‍ കഴിയുന്നിടത്തോളം കാലം ഗണേശോത്സവങ്ങളില്‍ പങ്കെടുക്കുമെന്ന് ഇത്തവണ തീരുമാനിച്ചതായും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.