നിരവധി താരസുന്ദരിമാരുടെ പേരുമായി ബന്ധിപ്പിച്ച് പലപ്പോഴും കേട്ടിട്ടുള്ള പേരാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്റേത്. എന്നാല്‍ സല്‍മാന്റെ പേരിനൊന്നിച്ച് ആരും കേള്‍ക്കാത്ത ഒരു നടിയുണ്ട് ബോളിവുഡില്‍. ബോളിവുഡിന്റെ സ്വന്തം ജൂഹീ ചൗള. വ്യവസായിയായ ജയ് മെഹ്തയെ 1995 ലാണ് സല്‍മാന്റെ മനം കവര്‍ന്ന ജൂഹി വിവാഹം ചെയ്യുന്നത്.
ഒരു ചാറ്റ് ഷോയിലാണ് സല്‍മാന്‍ ജൂഹിയോടുണ്ടായിരുന്ന താല്‍പ്പര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. ആരാധന തോന്നുന്ന വ്യക്തിത്വമായിരുന്നു ജൂഹിയുടേത്. ജൂഹിയുടെ അച്ഛനോട് ജൂഹിയെ എനിക്ക് തരുമോയെന്ന് ചോദിച്ചെങ്കിലും 'നോ' എന്നായിരുന്നു മറുപടി. ജൂഹിയെ വിവാഹം ചെയ്യാന്‍ മാത്രം താന്‍ വളര്‍ന്നിരുന്നില്ലെന്ന് സല്‍മാന്‍ പറയുന്നു.
നാഡീസംബന്ധമായ 'ട്രിഗമിനല്‍ ന്യൂറാല്‍ജിയ' എന്ന രോഗംമൂലം ശസ്ത്രക്രിയയ്ക്ക് വിധേയനായ ആളാണ് സല്‍മാന്‍. 2007ല്‍ 'പാര്‍ട്ട്ണര്‍' എന്ന ചിത്രം ചെയ്യുമ്പോള്‍ മുതല്‍ അത് ശല്യം ചെയ്തു തുടങ്ങിയതാണ്. ഷോക്കടിപ്പിച്ചതുപോലെ നെറ്റിയുടെ ഒരു ഭാഗം വേദനിച്ചുകൊണ്ടിരുന്നു. ക്രമേണ ആ വേദന മുഖത്തിന്റെ ഒരു ഭാഗത്തേക്കും പടര്‍ന്നു. 'വീര്‍' എന്ന ചിത്രത്തിന്റെ സമയമായപ്പോഴേക്കും അത് താടിയെല്ലുവരേക്കുമെത്തി. 'ബോഡിഗാര്‍ഡ്' റിലീസിനു രണ്ടു ദിവസം മുമ്പ് ശസ്ത്രക്രിയയ്ക്കായി അമേരിക്കയിലേക്കുപോയി. പക്ഷേ, ആരാധകരെ ഞാന്‍ ഇക്കാര്യമൊന്നും അറിയിച്ചില്ല-സല്‍മാന്‍ പറഞ്ഞു.