സുരേഷ് ഗോപിയും ബിജു മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും മിഥുന്‍ മാനുവല്‍ തോമസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഗരുഡന്‍'. നവാഗതനായ അരുണ്‍ വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രെയിംസ് ഫിലിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.
സുരേഷ് ഗോപിയും ബിജു മേനോനും മിഥുന്‍ മാനുവല്‍ തോമസും ലിസ്റ്റിന്‍ സ്റ്റീഫനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ഇത്. അതോടൊപ്പം മാജിക് ഫ്രെയിംസും മിഥുന്‍ മാനുവല്‍ തോമസും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
11 വര്‍ഷത്തിന് ശേഷം ആണ് സുരേഷ് ഗോപിയും ബിജു മേനോനും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്. കളിയാട്ടം, പത്രം, എഫ്‌ഐആര്‍ ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, ട്വന്റിട്വന്റി തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഇവര്‍ ഒരുമിച്ചെത്തിയിരുന്നു. 2010 ല്‍ രാമരാവണന്‍ എന്ന സിനിമയായിരുന്നു സുരേഷ് ഗോപിക്കൊപ്പം ബിജു മേനോന്‍ അവസാനമായി അഭിനയിച്ചത്. അതിനുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് 'ഗരുഡന്‍'.