തമിഴ് നടന്‍ കവിന്‍ വിവാഹിതനായി, വധു മോണിക്ക

ചെന്നൈ- തമിഴിലെ യുവനടന്‍ കവിന്‍ വിവാഹിതനായി. മോണിക്കാ ഡേവിഡ് ആണ് വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. സ്വകാര്യ സ്‌കൂളില്‍ ജോലിചെയ്യുകയാണ് മോണിക്ക.

ഞായറാഴ്ച ചെന്നൈയില്‍ വച്ചായിരുന്നു ചടങ്ങുകള്‍. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ലളിതമായിരുന്നു ചടങ്ങുകള്‍. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കവിന്‍ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു സ്‌മൈലിയാണ് ചിത്രങ്ങള്‍ക്കൊപ്പം കവിന്‍ നല്‍കിയത്.

കനാ കാണും കാലങ്ങള്‍ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് കവിന്‍ അഭിനയരംഗത്തെത്തുന്നത്. 2017ല്‍ സത്രിയന്‍ എന്ന ചിത്രത്തിലൂടെ ബിഗ്‌സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ചു. ഈ വര്‍ഷം പുറത്തിറങ്ങിയ ഡാഡ എന്ന ചിത്രം തമിഴ്‌നാട്ടില്‍ സൂപ്പര്‍ഹിറ്റായിരുന്നു. നൃത്തസംവിധായകന്‍ സതീഷ് സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണ് കവിന്‍ നായകനായി അണിയറയിലുള്ളത്.

 

Latest News