Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്വന്തമായി മൊബൈല്‍ ഫോണില്ലാതെ, ഓഹരികള്‍ ജീവനക്കാര്‍ക്ക് നല്‍കിയ ഒരു ഇന്ത്യന്‍ മുതലാളിയുടെ കഥ

വര്‍ഷങ്ങളോളം ഹ്യുണ്ടായി ഹാച്ച്ബാക്ക് ഓടിച്ച, സ്വന്തമായി മൊബൈല്‍ ഫോണില്ലാത്ത ഒരു ഇന്ത്യന്‍ മുതലാളിയെ അറിയാമോ. നിലവില്‍ തന്റെ കമ്പനിയുടെ കണ്‍സള്‍ട്ടന്റെന്ന ജോലി മാത്രമാണ് അദ്ദേഹം ചെയ്യുന്നതെങ്കിലും വലിയ മുതലാളിയാണ് അദ്ദേഹം. പേര് ത്യാഗരാജന്‍, വയസ്സ് 86.

ശ്രീറാം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മുതലാളിയായിരുന്നു അദ്ദേഹം, കുറച്ചു മുമ്പുവരെ. തന്റെ ചെറിയ വീടും അയ്യായിരം ഡോളറും കാറുമാണ് അദ്ദേഹം ശമ്പള ഇനത്തില്‍ സ്വീകരിക്കുന്നത്. തന്റെ സമ്പത്ത് മുഴുവന്‍ തന്റെ ഏതാനും ജീവനക്കാര്‍ക്ക് നല്‍കിയാണ് അദ്ദേഹം വീണ്ടും വാര്‍ത്തകളിലിടം പിടിച്ചത്. 

ബാങ്കുകളില്‍ നിന്നും കടം ലഭിക്കാതെ പ്രതിസന്ധിയിലകപ്പെടുന്നവര്‍ക്ക് ചെറിയൊരു കൈ സഹായമായിരുന്നു ത്യാഗരാജന്റെ ആദ്യത്തെ വായ്പകള്‍. വിചിത്രമായ ധനകാര്യ വൈദഗ്ധ്യം വിജയമായി തെളിയിച്ചാണ് ത്യാഗരാജന്‍ രംഗത്തെത്തിയത്. 

കടം വാങ്ങാനെത്തുന്ന താഴ്ന്നവരുമാനക്കാര്‍ക്ക് ആശ്വാസമായിരുന്നു ത്യാഗരാജന്റെ സ്ഥാപനം. ട്രക്കുകള്‍ക്കും ട്രാക്ടറുകല്‍ക്കും മറ്റു വാഹനങ്ങള്‍ക്കുമായി ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക് ക്രെഡിറ്റ് നല്‍കുന്നതില്‍ മുന്‍നിരക്കാരായിരുന്നു ത്യാഗരാജനും ശ്രീറാം ഗ്രൂപ്പും. ഇന്‍ഷൂറന്‍സ് മുതല്‍ സ്റ്റോക്ക് ബ്രോക്കിംഗ് വരെയുള്ള കാര്യങ്ങളില്‍ ഒരുലക്ഷത്തി എട്ടായിരം പേരാണ് ശ്രീറാം ഗ്രൂപ്പില്‍ ജോലി ചെയ്യുന്നത്.

ഈ വര്‍ഷം 35 ശതമാനത്തിലധികം കുതിച്ചുയര്‍ന്നതിന് ശേഷം ഗ്രൂപ്പിന്റെ മുന്‍നിര സ്ഥാപനത്തിന്റെ ഓഹരികള്‍ ജൂലൈ മാസത്തില്‍ റെക്കോര്‍ഡിലെത്തി. ക്രെഡിറ്റ് ചരിത്രങ്ങളോ സ്ഥിരവരുമാനമോ ഇല്ലാത്തവര്‍ക്ക് വായ്പ നല്‍കുന്നതുപോലുള്ള അപകടകരമായ വസ്തുത മറ്റൊന്നുമില്ലെന്നാണ് ധനകാര്യ സ്ഥാപനങ്ങൡ പലതും പറയുന്നത്. എന്നാല്‍ അതേകാര്യം ചെയ്താണ് അദ്ദേഹം തന്റെ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്. ബിസിനസിനോടുള്ള തന്റെ സമീപനത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു. 

1974ല്‍ തന്റെ ഗ്രൂപ്പ് സ്ഥാപിച്ച ത്യാഗരാജന്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ ഉപയോഗിച്ചിട്ടില്ലാത്ത അവസരങ്ങളാണ് എടുത്തുകാണിക്കുന്നത്. രാജ്യത്തെ നാലിലൊന്ന് പേര്‍ക്കും ഇപ്പോഴും ഔപചാരിക സാമ്പത്തിക സംവിധാനത്തിലേക്ക് പ്രവേശനം ലഭിച്ചിട്ടില്ല. ലോകബാങ്കിന്റെ കണക്കുകള്‍ പ്രകാരം ബാങ്ക് അക്കൗണ്ടുള്ളവരില്‍ മൂന്നിലൊന്ന് പേരും ഇപ്പോഴും അവയൊന്നും പ്രവര്‍ത്തിപ്പിക്കുന്നില്ല. 

താനൊരല്‍പ്പം ഇടതുപക്ഷക്കാരനാണെന്നു പറയുന്ന ത്യാഗരാജനെ പോലുള്ളവര്‍ക്ക് പാവപ്പെട്ടവര്‍ക്ക് വായ്പ നല്‍കുന്നത് സോഷ്യലിസത്തിന്റെ രൂപമാണെന്ന് വാദിക്കാനാവും. ബാങ്കുകളേക്കാള്‍ കുറഞ്ഞ പലിശ നിരക്ക് നല്‍കി ബിസിനസ് സുരക്ഷിതവും ലാഭകരവുമാണെന്ന് കാണിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. കടം വാങ്ങുന്നതിന് ചെലവ് കുറയ്ക്കണമെന്നതാണ് ശ്രീറാമന്റേയും ്ത്യാഗരാജന്റേയും വാദം. 

സ്ാമ്പത്തിക രംഗത്തെ വ്യവസായം ഇന്ത്യയിലിപ്പോള്‍ വലിയ ബിസിനസാണ്. ഇന്ത്യയില്‍ ഏകദേശം 9400 ഷാഡജോ ബാങ്കുളുണ്ട്. അവയില്‍ കൂടുതലും പരമ്പരാഗത വായ്പാ ദാതാക്കള്‍ കൈമാറിയ ആളുകള്‍ക്കാണ് സാമ്പത്തിക സേവനങ്ങള്‍ വ്ാഗ്ദാനം ചെയ്യുന്നത്. 

ധാര്‍മികമായ വെല്ലുവിളികള്‍ നിറഞ്ഞിരിക്കുന്നതിന് പുറമേ കുതിച്ചു ചാട്ടങ്ങളും പ്രതിസന്ധികളുമുണ്ടാകാന്‍ സാധ്യതയുള്ള ഒരിടത്താണ് വ്യവസായത്തില്‍ പരീക്ഷണം നടത്തി ത്യാഗരാജന്‍ വേറിട്ടു നില്‍ക്കുന്നത്. സാമ്പത്തിക വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്ന പൊട്ടിത്തെറികളാണ് വ്യവസായത്തിന്റെ പ്രധാന വെല്ലുവിളി. 

സോഷ്യലിസത്തില്‍ പ്രചോദിതനായി ഒരു വായ്പാ സ്ഥാപനം കെട്ടിപ്പടുക്കുകയെന്നത് തമിഴ്‌നാട്ടില്‍ കര്‍ഷക കുടുംബത്തില്‍ നിന്നുമെത്തിയ ആള്‍ക്ക് അപ്രതീക്ഷിത തൊഴില്‍ തെരഞ്ഞെടുപ്പായി തോന്നിയേക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷൂറന്‍സ് മ്പമ്പനികളിലൊന്നായ ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനിയിലായിരുന്നു ത്യാഗരാജന്‍ ജീവനക്കാരനായി പ്രവര്‍ത്തിച്ചത്. 37-ാം വയസ്സിലാണ് സുഹൃത്തുക്കളേയും ബന്ധുക്കളേയും ചേര്‍ത്ത് 37-ാം വയസ്സില്‍ ശ്രീരാം ചിറ്റ്‌സ് സ്ഥാപിച്ചത്. 

ബാങ്കുമായി ഇടപാടുകളൊന്നുമില്ലാത്തവരുടെ സമ്പാദ്യ പദ്ധതയാണ് ചിട്ടി ഫണ്ടുകള്‍. മറ്റു സ്ഥാപനങ്ങളും ഇതോടൊപ്പം പ്രവര്‍ത്തനം തുടങ്ങിയതോടെ മുപ്പതിലേറെ കമ്പനികളുടെ കൂട്ടായ്മയായി ശ്രീറാം വളര്‍ന്നു. 

പലിശ നിരക്ക് ഉയരുമ്പോള്‍ വായ്പ നല്‍കുന്നത് അപകടകരമാണെന്നാണ് ആളുകള്‍ കരുതുന്നതെങ്കിലും അതൊട്ടും അപകടം നിറഞ്ഞതല്ലെന്നതാണ് ത്യാഗരാജന്റെ അനുഭവം. 

ഇന്ത്യയുടെ ഔപചാരിക സാമ്പത്തിക വ്യവസ്ഥയില്‍ ദരിദ്രരുടേയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടേയും പങ്കാളിത്തം ഉറപ്പാക്കുന്നത് സാമ്പത്തിക വളര്‍ച്ചയെ സുസ്ഥിരമായി രീതിയില്‍ നയിക്കുകയെന്നത് പ്രധാനമാണ്. അതുകൊണ്ടുതന്നെ ശ്രീരാം ഗ്രൂപ്പിന് ഏകദേശം 23 ദശലക്ഷം ഉപഭോക്താക്കളാണുള്ളത്. 

മുന്‍ നിര കമ്പനിയായ ശ്രീറാം ഫിനാന്‍സ് ലിമിറ്റഡിന്റെ വിപണി മൂല്യം ഏകദേശം 8.5 ബില്യന്‍ ഡോളറാണ്. ജൂണില്‍ അവസാനിച്ച പാദത്തിലാകട്ടെ ഏകദേശം 200 മില്യന്‍ ഡോളറിന്റെ ലാഭമാണ് നേടിയത്. സ്‌റ്റോക്ക് ട്രാക്ക് ചെയ്യുന്ന 34 അനലിസ്റ്റുകളില്‍ ഒരാള്‍ മാത്രമാണ് അത് വില്‍ക്കാന്‍ ശുപാര്‍ശ ചെയ്യുന്നത്. 

ക്രെഡിറ്റ് സ്‌കോറുകള്‍ നോക്കാതെയും നിലവിലുള്ള ഉപഭോക്താക്കളില്‍ നിന്നുള്ള റഫറന്‍സുകള്‍ സ്വീകരിച്ചുമാണ് ശ്രീറാം വായ്പ നല്‍കുന്നതെന്നാണ് വ്യത്യസ്തമായി എന്തുചെയ്യുന്നു എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി. 

ആഹ്ലാദം സമ്മാനിക്കാനല്ല, ന്യായമായ സന്തോഷം നിലനിര്‍ത്താനുള്ള സഹായങ്ങളാണ് തങ്ങള്‍ നല്‍കുന്നതെന്നാണ് ത്യാഗരാജന്‍ പറയുന്നത്. ജീവനക്കാരുടെ കാര്യത്തില്‍ ഇതേ സമീപനം തന്നെയാണ് ഗ്രൂപ്പിന്റേത്. മറ്റ് സ്ഥാപനങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ജീവനക്കാര്‍ക്ക് താരതമ്യേന ശമ്പളം കുറവാണെന്ന് തോന്നുമെങ്കിലും അവര്‍ തങ്ങളുടെ ഘടനയില്‍ സംതൃപ്തരാണെന്ന് അദ്ദേഹം പറയുന്നു. ഈ ജോലി നല്‍കുന്ന മനസ്സമാധാനവും സ്ഥിരതയും ആശ്വാസവുമാണ് വിലമതിക്കുന്നതെന്നാണ് മുംബൈയിലെ ശ്രീറാം ഫിനാന്‍സ് ബ്രാഞ്ച് മാനേജര്‍ അമോല്‍ ബൗളേക്കര്‍ പറയുന്നത്. ഉയര്‍ന്ന ശമ്പളമുള്ള നിരവിധി ജോലി ഓഫറുകള്‍ നിരസിച്ച അദ്ദേഹം താന്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പിന്റെ സംസ്‌ക്കാരം കൂടുതല്‍ മാനുഷികമാണെന്നും ഭ്രാന്തമായ സമ്മര്‍ദ്ദങ്ങളില്ലെന്നും പറയുന്നു. 

ശ്രീറാം കമ്പനിയിലെ തന്റെ ഓഹരികളെല്ലാം മുതലാളി ഒരുകൂട്ടം ജീവനക്കാര്‍ക്കാണ് നല്‍കിയത്. അവരെ 2006ല്‍ സ്ഥാപിച്ച ശ്രീറാം ഓണര്‍ഷിപ്പ് ട്രസ്റ്റിലേക്ക് മാറ്റുകയായിരുന്നു. 

ട്രസ്റ്റിന്റെ ഹോള്‍ഡിംഗിന്റെ ആകെ മൂല്യം 750 മില്യന്‍ ഡോളര്‍ കവിഞ്ഞു. സമീപ വര്‍ഷങ്ങളില്‍ ഇവ പല മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. 

ബ്ലൂംബര്‍ഗുമായി മൂന്നു മണിക്കൂറോളം നീണ്ട അഭിമുഖത്തില്‍ തനിക്ക് പണ്ടോ ഇപ്പോഴോ പണത്തിന്റെ ആവശ്യമില്ലെന്നാണ് ത്യാഗരാജന്‍ പറഞ്ഞത്. ആത്യന്തികമായി ലളിത ജോലികള്‍ ഇഷ്ടപ്പെടുന്ന താന്‍ ശാസ്ത്രീയ സംഗീതം കേള്‍ക്കാനും പാശ്ചാത്യ ബിസിനസ് മാസികകള്‍ വായിക്കാനുമാണ് ഇഷ്ടപ്പെടുന്നതെന്നും പറഞ്ഞു. 

കമ്പനിയില്‍ തനിക്ക് ഔപചാരിക റോളുകളില്ലെങ്കിലും ഓരോ രണ്ടാഴ്ചയിലും സീനിയര്‍ മാനേജര്‍മാര്‍ വിവരങ്ങള്‍ തന്നെ അറിയിക്കുന്നുണ്ടെന്നും ഉപദേശം തേടുന്നുണ്ടെന്നും അദ്ദേഹം പറുന്നു.

Latest News