സൈബര്‍ ആക്രമണത്തിലൂടെ സിനിമയെ  പരാജയപ്പെടുത്താനാവില്ല- അഞ്ജലി മേനോന്‍ 

സൈബര്‍ ആക്രമണങ്ങള്‍ കൊണ്ട് സിനിമയെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്ന് 'കൂടെ'യുടെ സംവിധായിക അഞ്ജലി മേനോന്‍. ചിത്രത്തിന്റെ ആദ്യദിവസത്തെ ആദ്യ ഷോയാണ് അതിന്റെ വിധി നിര്‍ണ്ണയിക്കുന്നതെന്നും അവര്‍ മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. 'ഒരു സിനിമയുടെ വിധി തിലകന്‍ ചേട്ടന്‍ ഉസ്താദ് ഹോട്ടലില്‍ പറയുന്നതു പോലെ'കിസ്മത്താണ് മോനെ'. സിനിമ നല്ലതാണോ മോശമാണോ എന്നു തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. അവര്‍ എന്തു തീരുമാനിക്കുമെന്ന് നമുക്ക് പറയാന്‍ സാധിക്കില്ല. പുറമെ എന്തു നടന്നാലും അത് ആ സിനിമയുടെ യോഗത്തെ ബാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.പ്രതീക്ഷയോടെ പുറത്തിറക്കിയ പല ചിത്രങ്ങളും മോശമായിട്ടുണ്ട്. ഒട്ടും പ്രതീക്ഷയില്ലാതെയിറക്കിയ പല ചിത്രങ്ങളും ബോക്‌സ് ഓഫിസില്‍ വിജയിച്ചിട്ടുണ്ട്. 
ആദ്യ ദിവസത്തെ ആദ്യ ഷോ തന്നെയാണ് സിനിമയുടെ വിധി നിര്‍ണയിക്കുക. പുറത്തുള്ള മറ്റൊന്നിനും ആ സിനിമയുടെ വിജയത്തെയോ പരാജയത്തെയോ നിര്‍ണയിക്കാനാവില്ല.അഞ്ജലി മേനോന്‍ പറഞ്ഞു. അഞ്ജലി മേനോന്റെ സംവിധാനത്തിലെത്തിയ പൃഥ്വിരാജ് നസ്രിയ പാര്‍വതി ചിത്രം കൂടെ തീയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. പൃഥ്വിരാജ് പാര്‍വതി എന്നിവരഭിനയിച്ച മൈ സ്‌റ്റോറി പരാജപ്പെടാന്‍ കാരണം സൈബര്‍ ആക്രമണമാണെന്ന് അതിന്റെ സംവിധായികയായ റോഷ്‌നി ദിനകര്‍ പറഞ്ഞിരുന്നു.

Latest News