Sorry, you need to enable JavaScript to visit this website.

അല്‍പ്പം ക്ഷമിക്കൂ, ഫ്രിഡ്ജില്‍ നിന്നെടുത്ത  ഉടന്‍ ചിക്കന്‍ കറി വെക്കല്ലേ 

തലശേരി- ചിക്കന്‍, ബീഫ് മുതലായ നോണ്‍ വെജ് വിഭവങ്ങള്‍ വീക്കെന്‍ഡില്‍ വാങ്ങി ഫ്രിഡ്ജില്‍ വയ്ക്കുകയും ആവശ്യാനുസരണം എടുത്ത് പിന്നീട് കറി വയ്ക്കുകയും ചെയ്യുന്നത് നമ്മുടെ വീടുകളില്‍ പതിവായി കാണുന്ന കാഴ്ചയാണ്. അങ്ങനെ ചെയ്യുമ്പോള്‍ നാം ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഫ്രിഡ്ജില്‍ നിന്ന് എടുത്ത ഉടനെ ചിക്കനും മറ്റ് ഇറച്ചികളും വേവിക്കുന്നത്. ഇത് നിര്‍ബന്ധമായും ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ഫ്രിഡ്ജില്‍ നിന്ന് എടുത്ത ഇറച്ചി ചുരുങ്ങിയത് 15 മിനിറ്റെങ്കിലും പുറത്ത് സാധാരണ ഊഷ്മാവില്‍ വയ്ക്കണം. ചിക്കന്റെ ഉള്‍വശവും പുറംവശവും ഒരേ ഊഷ്മാവ് ആകാന്‍ ഇത് സഹായിക്കും. അങ്ങനെ ചെയ്യുമ്പോള്‍ ചിക്കന്‍ കൃത്യമായി വേവും. ഫ്രിഡ്ജില്‍ വച്ച ഏതു വസ്തുക്കളും പുറത്തെടുത്ത് അതേപടി ഉപയോഗിക്കരുത്. പുറത്തുവച്ച് സാധാരണ ഊഷ്മാവിലേക്ക് ആ പദാര്‍ത്ഥം എത്താനുള്ള സമയം നല്‍കണം. ഫ്രിഡ്ജില്‍ നിന്ന് എടുത്ത ഉടന്‍ പാചകം ചെയ്താല്‍ ആഹാരം ദഹിക്കാന്‍ പ്രയാസമാകും.


 

Latest News