Sorry, you need to enable JavaScript to visit this website.

അഭിനയ പ്രതിഭ ദുല്‍ഖര്‍ സല്‍മാന്‍ 37 വയസിലേക്ക് 

വൈക്കം-കൊത്തയിലെ രാജാവിന്റെ പിറന്നാള്‍ ആണിന്ന്. അഭിനയത്തിലെ നവപ്രതിഭ ദുല്‍ഖര്‍ സല്‍മാന്‍ 37 വയസിലേക്ക്. മമ്മൂട്ടി എന്ന മഹാനടന്റെ മകന്‍ എന്ന ടാഗ് ലൈനില്‍ അധികനാള്‍ ഒതുങ്ങിക്കൂടേണ്ടി വന്നില്ല ദുല്‍ഖറിന്. പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന ദുല്‍ഖര്‍ എല്ലാ ഭാഷകളിലും വിജയ യാത്രയിലാണ് എന്നതാണ് ഇത്തവണത്തെ പിറന്നാളിന്റെ ഏറ്റവും വലിയ പ്രത്യേകത. കുറുപ്പിന് ശേഷം തീയേറ്ററില്‍ ആവേശത്തിന്റെ ആള്‍ക്കൂട്ടം ഓണക്കാലത്ത് സമ്മാനിക്കാന്‍ ഒരുങ്ങുകയാണ് ദുല്‍ഖര്‍ ചിത്രം കിംഗ് ഒഫ് കൊത്ത.ദുല്‍ഖര്‍ സല്‍മാനും റിതിക സിംഗും തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി ഒരുമിക്കുന്ന കൊത്തയിലെ കലാപകാരാ എന്നു തുടങ്ങുന്ന ഗാനം പിറന്നാള്‍ സമ്മാനമായി പുറത്തിറങ്ങും. തെലുങ്കില്‍ ഹല്ലാ മച്ചാരെ, തമിഴില്‍ കലാട്ടക്കാരന്‍, ഹിന്ദിയില്‍ ജല ജല ഹായ് എന്നിങ്ങനെയാണ് ഈ ഗാനം ആരംഭിക്കുന്നത്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കിംഗ് ഒഫ് കൊത്ത നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്നു. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. 
 

Latest News