പ്രസവം അടുത്താല്‍ ശരീരം ഇളക്കരുതെന്ന് കരുതുന്നവരാണ് പൊതുവെ ഭൂരിഭാഗം സ്ത്രീകളും. ശരീരം ഇളകിയാല്‍ വയറ്റിലുള്ള കുഞ്ഞിന് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ സംഭവിക്കുമോയെന്നാണ് പലരുടെയും ഭീതി. സുഖ പ്രസവം വേണമെങ്കില്‍ ശരീരം നന്നായി ഇളകണമെന്നാണ് പണ്ട് മുത്തശ്ശിമാര്‍ പറയാറ്. പ്രസവം അടുത്താല്‍ അനങ്ങാതിരിക്കണമെന്ന് കരുതുന്ന സ്ത്രീകള്‍ക്ക് അപവാദമാകുകയാണ് നടി വിദ്യാ ഉണ്ണി. നിറവയറില്‍ അടിപൊളി നൃത്തവുമായി എത്തിയിരിക്കുകയാണ് താരം. ഗര്‍ഭത്തിന്റെ എട്ടാം മാസത്തിലാണ് പ്രശസ്ത നടി തമന്നയുടെ നൃത്തച്ചുവടുകൊണ്ട് തരംഗം സൃഷ്ടിച്ച ' കാവാല ' പാട്ടിനൊപ്പം വിദ്യാ ഉണ്ണി ചുവടുവെയ്ക്കുന്നത്. ' നൃത്തം ചെയ്യുമ്പോള്‍ ജീവിതം വളരെ മികച്ചതാകുന്നു ' എന്ന അടിക്കുറിപ്പോടെയാണ് ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. നിറവയറില്‍ ഇങ്ങനെ നൃത്തം ചെയ്യുന്നത് നല്ലതല്ലെന്ന് പറഞ്ഞ് ആരാധകരില്‍ ചിലര്‍ വിമര്‍ശിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരും വിദ്യ ഉണ്ണിയുടെ നൃത്തത്തിന് ആവേശ പ്രതികരണമാണ് നല്‍കിയത്. ഗര്‍ഭധാരണത്തിന്റെ യാതൊരു വൈഷ്യമങ്ങളുമില്ലാതെ വളരെ സാധാരണ രീതിയിലാണ് പ്രശ്‌സ്ത നടി ദിവ്യ ഉണ്ണിയുടെ സഹോദരി കൂടിയായ വിദ്യ ഉണ്ണിയുടെ നൃത്തം. നൃത്ത വേദികളില്‍ സജീവമായ വിദ്യ ഉണ്ണി തന്റെ ഗര്‍ഭകാല വിശേഷങ്ങളും വെയ്റ്റ് ട്രെയിനിംഗ് ചെയ്യുന്നതിന്റെയും യോഗ ചെയ്യുന്നതിന്റെയും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.