Sorry, you need to enable JavaScript to visit this website.

മകന്റെ പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ്  പ്രഖ്യാപനവുമായി മോഹന്‍ലാല്‍ 

കൊച്ചി- പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസ് സമ്മാനിച്ച് പ്രണവ് മോഹന്‍ലാല്‍. ഹൃദയത്തിനു ശേഷം പ്രണവ് മോഹന്‍ലാലും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടന്‍ മോഹന്‍ലാല്‍ നടത്തി. 'വര്‍ഷങ്ങള്‍ക്കു ശേഷം' എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.വിനീത് ശ്രീനിവാസന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവിനെ കൂടാതെ നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്മാന്‍ തുടങ്ങിയവരുമെത്തുന്നു.ഹൃദയം നിര്‍മിച്ച മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നിര്‍മാണം നിര്‍വഹിക്കുന്നത്. ലൗ ആക്ഷന്‍ ഡ്രാമക്ക് ശേഷം നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാന്‍ഡ് സിനിമാസ് തന്നെയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.

Latest News