കൊച്ചി- സൗബിന്‍ ഷാഹിറിനെ നായകനാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നടന്നു. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അബാം മൂവിസിന്റെ പതിമൂന്നാമത് ചിത്രമാണിത്. നമിത പ്രമോദ് ആണ് നായിക. ഫീല്‍ഗുഡ് ഫാമിലി എന്റര്‍ടെയിനര്‍ ഗണത്തിലുള്ള ചിത്രത്തില്‍ സംവിധായകന്‍ ജക്‌സണ്‍ ആന്റണിയുടെ കഥക്ക് അജീഷ് പി തോമസ് തിരക്കഥ രചിക്കുന്നു.
ചിത്രത്തില്‍ ദിലീഷ് പോത്തന്‍, മനോജ് കെ. യു, ശാന്തികൃഷ്ണ, ദര്‍ശന സുദര്‍ശന്‍, വിനീത് തട്ടില്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സംഗീതം- ഔസേപ്പച്ചന്‍, ഛായാഗ്രഹണം- വിവേക് മേനോന്‍, പി. ആര്‍. ഒ- പി. ശിവപ്രസാദ്.
ആഗസ്റ്റ് ആദ്യവാരത്തില്‍ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മാള, അന്നമനട, കൊമ്പിടി, മുളന്തുരുത്തി, ഭാഗങ്ങളിലായി പൂര്‍ത്തിയാകും.