പ്രയാഗ്‌രാജ്- ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പുരുഷന്റെ കുഞ്ഞിനെ പ്രസവിക്കാൻ നിർബന്ധിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു. ബലാത്സംഗത്തിന് ഇരയായ 12 വയസുകാരിയുടെ 25 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്.
ജസ്റ്റിസുമാരായ മഹേഷ് ചന്ദ്ര ത്രിപാഠി, പ്രശാന്ത് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ലൈംഗികമായി പീഡിപ്പിക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്ത പുരുഷന്റെ കുഞ്ഞിന് ജന്മം നൽകാൻ സ്ത്രീയെ നിർബന്ധിക്കാനാവില്ലെന്ന് ഹരജി പരിഗണിച്ച ജഡ്ജിമാർ പറഞ്ഞു.
ലൈംഗിക അതിക്രമത്തിന്റെ കാര്യത്തിൽ, ഒരു സ്ത്രീക്ക് ഗർഭധാരണത്തെ വൈദ്യശാസ്ത്രപരമായി അലസിപ്പിക്കാനുള്ള അവകാശം നിഷേധിക്കുകയും മാതൃത്വത്തിന്റെ ഉത്തരവാദിത്തത്തിൽ അവളെ ഉറപ്പിക്കുകയും ചെയ്യുന്നത് അന്തസ്സോടെ ജീവിക്കാനുള്ള സ്ത്രീയുടെ മനുഷ്യാവകാശത്തെ നിഷേധിക്കുന്നതിന് തുല്യമാകും. അമ്മയാകാൻ സമ്മതിക്കുന്നതു പോലെ ഇല്ല എന്ന് പറയുന്നതും അതിൽ ഉൾപ്പെടന്നുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)