ന്യൂദല്‍ഹി- നടപ്പു വര്‍ഷം ആദ്യത്തെ ആറുമാസം ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ 400 അക്രമങ്ങള്‍ നടന്നതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യുസിഎഫ്). 23 സംസ്ഥാനങ്ങളിലായാണ് ക്രിസ്ത്യാനികള്‍ക്കുനേരെ 400 അക്രമങ്ങള്‍ നടന്നത്. ഇതില്‍ 155 കേസുകളുമായി സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശാണ് ഒന്നാമത്.
മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 274 അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗണ്യമായ വര്‍ദ്ധനവാണ് പുതിയ കണക്ക് സൂചിപ്പിക്കുന്നത്.
കൂടാതെ, മണിപ്പൂരില്‍ രണ്ട് മാസത്തിലധികമായി തുടരുന്ന അക്രമത്തില്‍ നിരവധി പള്ളികള്‍ നശിപ്പിക്കപ്പെടുകയും വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടുകയും ചെയ്തതായി ക്രിസ്ത്യന്‍ സംഘടന പത്രക്കുറിപ്പില്‍ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍, ആറ് ജില്ലകളിലാണ് ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 13 സംഭവങ്ങളുമായി ജൗന്‍പൂര്‍ മുന്നിട്ട് നില്‍ക്കുന്നു, റായ്ബറേലിയിലും സീതാപൂരും 11 അക്രമസംഭവങ്ങള്‍ നടന്നു. കാണ്‍പൂരില്‍ പത്ത് സംഭവങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ അസംഗഢ്, കുശിനഗര്‍ ജില്ലകളില്‍ ഒമ്പത് വീതം അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.