ന്യൂദൽഹി- കൃത്രിമ ബുദ്ധി (ആർടിഫിഷ്യൽ ഇന്റലിജൻസ്) ചാറ്റ് ബോട്ട് ഉപയോഗിച്ച് 90 ശതമാനം ജീവനക്കാരെയും ഒഴിവാക്കിയെന്ന് വെളിപ്പെടുത്തിയ ഇന്ത്യൻ കമ്പനിയുടെ സിഇഒക്ക് രൂക്ഷ വിമർശം. തന്റെ സ്ഥാപനം അതിന്റെ 90 ശതമാനം സപ്പോർട്ട് സ്റ്റാഫിനേയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ചാറ്റ്ബോട്ട് ഉപയോഗിച്ച് മാറ്റിയെന്നാണ് ഇദ്ദേഹം അവകാശപ്പെട്ടത്.
ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്കുള്ള ആദ്യ പ്രതികരണവും പരിഹാര സമയവും ചാറ്റ്ബോട്ട് ഗണ്യമായി മെച്ചപ്പെടുത്തിയതായി ഡുകാൻ സ്ഥാപകനായ സുമിത് ഷാ ട്വിറ്ററിൽ പറഞ്ഞു. എന്നാൽ ട്വീറ്റ് ഓൺലൈനിൽ വ്യാപക പ്രതിഷേധത്തിന് കാരണമായി.
കൃത്രി ബുദ്ധ ചാറ്റ് ബോട്ടുകൾ ആളുകളുടെ ജോലികളയുമെന്നും സർവീസ് മേഖലയിൽ ജീവനക്കാർക്ക് വൻതിരിച്ചടിയുണ്ടാകുമെന്നതിനെ കുറിച്ചുമുള്ള ധാരാളം ചർച്ചകളും ആശങ്കകളും നിലനിൽക്കുന്ന സമയത്താണ് കമ്പനി മേധാവിയുടെ വെളിപ്പെടുത്തൽ.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
പത്ത് ലക്ഷത്തിലേറെ പേർ ശ്രദ്ധിച്ച ട്വീറ്റുകളുടെ പരമ്പരയിലാണ് ചാറ്റ്ബോട്ട് ഉപയോഗിക്കാനുള്ള തന്റെ സ്ഥാപനത്തിന്റെ തീരുമാനത്തെക്കുറിച്ച് ഷാ എഴുതിയത്. ജീവനക്കാരെ പിരിച്ചുവിടുന്നത്. കഠിനമായ തീരുമാനമാണെങ്കിലും അത് ആവശ്യമാണെന്നാണ് ഇദ്ദേഹം അവകാശപ്പെട്ടത്. പ
ഉപഭോക്തൃ പിന്തുണ വളരെക്കാലമായി സ്ഥാപനത്തിന് ഇതുവരെ വലിയ വെല്ലുവിളിയായിരുന്നുവെന്നും ചാറ്റ് ബോട്ടിലൂടെ അതിന് പരിഹാരമായെന്നും ഷാ പറയുന്നു.
ഡുകാനിന്റെ എല്ലാ ഉപഭോക്താക്കൾക്കും അവരുടേതായ എഐ അസിസ്റ്റന്റ് ഉണ്ടായിരിക്കാൻ ബോട്ടും കൃത്രിമ ബുദ്ധി പ്ലാറ്റ്‌ഫോമും ചുരുങ്ങിയ സമയത്തിനുള്ളിൽ നിർമ്മിക്കാൻ സാധിച്ചുവെന്നും അദ്ദേഹം എഴുതി. എല്ലാത്തരം ചോദ്യങ്ങൾക്കും വേഗതയിലും കൃത്യതയിലും ബോട്ട് ഉത്തരം നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഒരു ബിസിനസ്സ് ആരംഭിക്കുന്നത് ഇനി ഒരു വിദൂര സ്വപ്നമല്ലെന്നും എല്ലാം തൽക്ഷണം നടക്കുമെന്നും അദ്ദേഹം എഴുതി. ശരിയായ ആശയവും, ശരിയായ ടീമും ഉണ്ടെങ്കിൽ, ആർക്കും അവരുടെ സംരംഭകത്വ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിയും.90 ശതമാനം സപ്പോർട്ട് സ്റ്റാഫിനെ ഒഴിവാക്കിയെങ്കിലും ഒന്നിലധികം റോളുകൾക്കായി കമ്പനി നിയമിക്കുന്നുണ്ടെന്നും ഷാ കൂട്ടിച്ചേർത്തു.
നിരവധി ഉപയോക്താക്കളാണ് അദ്ദേഹത്തിന്റെ ട്വീറ്റുകളെ വിമർശിച്ചത്. ഒട്ടും ദയയില്ലാത്ത ഹൃദയശൂന്യമായ തീരുമാനത്തിലൂടെ എത്ര പേരുടെ ജീവിതത്തെയാണ് തകർത്തതെന്ന് ആളുകൾ ചോദിച്ചു. പിരിച്ചുവിട്ട 90 ശതമാനം ജീവനക്കാരെ കുറിച്ച് കൂടുതൽ പരാമർശങ്ങളൊന്നും കണ്ടില്ലെന്നും അവർക്ക് എന്ത് സഹായമാണ് നൽകിയതെന്നും ട്വിറ്റർ ഉപയോക്താക്കൾ ചോദിച്ചു.
ബിസിനസിൽ ന്യായമാ തീരുമാനമായിരിക്കാം, പക്ഷേ അത് ഒരു ആഘോഷവും മാർക്കറ്റിംഗ് ത്രെഡുമായി മാറ്റാൻ പാടില്ലായിരുന്നുവെന്നുമാണ് പലരും അഭിപ്രായപ്പെട്ടത്.
പ്രതീക്ഷിച്ചതുപോലെ, മറ്റാരുടെയെങ്കിലും കാര്യത്തിൽ ആളുകൾ അസ്വസ്ഥരാകുന്നത് സ്വാഭാവികമാണെന്നാണ് ഒരു ട്വീറ്റിന് ഷാ പ്രതികരിച്ചു, ജീവനക്കാർക്കുള്ള സഹായത്തെക്കുറിച്ച് ലിങ്ക്ഡ്ഇനിൽ പോസ്റ്റുചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെയായി ചാറ്റ്ജിപിടി പോലുള്ള എ.ഐ ടൂളുകൾ വ്യാപകമായി ഉപയോഗിക്കുകയാണ്. ഇതുവഴി ചെലവ് ചുരുക്കാനും ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും കഴിയുമെന്നാണ് കമ്പനികൾ കണക്കുകൂട്ടുന്നത്. ഇതാകട്ടെ പുതിയ പുതിയ സാങ്കേതിക വിദ്യകൾ ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലേക്ക് തൊഴിലാളികളെ തള്ളിവിടുകയും ചെയ്യുന്നു.
കൃത്രിമബുദ്ധി 300 ദശലക്ഷം മുഴുസമയ ജോലികളെല്ലെങ്കിലും ഇല്ലാതാക്കുമെന്നാണ് കഴിഞ്ഞ മാർച്ചിൽ ഗോൾഡ്മാൻ സാച്ച്സ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറഞ്ഞത്. ഇന്ത്യയിൽ, ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിനായി നിരവധി സ്ഥാപനങ്ങൾ കൃത്രിമ ബുദ്ധിയിൽ നിക്ഷേപം വർധിപ്പിക്കുന്നുണ്ട്. ഇത് തൊഴിൽ നഷ്ടത്തെക്കുറിച്ചുള്ള ആശങ്കകൾ വ്യാപകമാകാൻ കാരണമായി.