കൊൽക്കത്ത-സ്വമി വിവേകാനന്ദനെയും രാമകൃഷ്ണ പരമഹംസനെയും കുറിച്ചുള്ള പരാമർശം വിവാദമായതിനെത്തുടർന്ന് സന്യാസിയെ വിലക്കിയതായി ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് (ഇസ്‌കോൺ) അറിയിച്ചു. .
സ്വാമി വിവേകാനന്ദൻ മത്സ്യം കഴിച്ചുവെന്ന് വിമർശിച്ചതിനെ തുടർന്നാണ് സന്യാസിയായ അമോഘ് ലീലാ ദാസ് വിവാദത്തിലായത്. ഒരു സദ്‌വൃത്തന് ഒരിക്കലും ഒരു ജീവിയെ ഉപദ്രവിക്കാൻ കഴിയില്ലെന്നായിരുന്നു പ്രസ്താവന. എല്ലാ പാതകളും ഒരേ ലക്ഷ്യത്തിലേക്കല്ല നയിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് രാമകൃഷ്ണ പരമഹംസന്റെ "ജതോ മത് താതോ പാത" (പല അഭിപ്രായങ്ങൾ, പല പാതകൾ) എന്ന ഉപദേശത്തെക്കുറിച്ചും പരിഹാസപരമായ പരാമർശങ്ങൾ നടത്തിയത്.
സന്യാസി ദാസിന്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്ന് വിവിധ കോണുകളിൽ നിന്ന് വൻ വിമർശനമാണ് ഉയർന്നത്.
ഞങ്ങൾ ഇസ്‌കോണിനെ ബഹുമാനിക്കുന്നുവെന്നും ഇപ്പോൾ ഈ സന്യാസിയെ തടയണമെന്നാണ് ക്ലിപ്പ് പങ്കിട്ടുകൊണ്ട് ടിഎംസി സംസ്ഥാന ജനറൽ സെക്രട്ടറി കുനാൽ ഘോഷ് ട്വീറ്റ് ചെയ്തത്. രാമകൃഷ്ണ പരമഹംസനേയും വിവേകാനന്ദനേയും അപമാനിക്കുന്നത് വച്ചുപൊറുപ്പിക്കാനാില്ല. സന്യാസി എന്ന് വിളിക്കപ്പെടുന്ന ഈ വ്യക്തിക്കെതിരെ ഉടനടി നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സന്യാസി ദാസ പ്രകടിപ്പിച്ച കാഴ്ചപ്പാടുകൾ തങ്ങളുടെ മൂല്യങ്ങളെയും പഠിപ്പിക്കലിനെയും പ്രതിനിധീകരിക്കുന്നതല്ലെന്ന് ഇസ്‌കോൺ പ്രസ്താവനയിൽ പറഞ്ഞു.