ന്യൂദല്‍ഹി- ഇന്ത്യയില്‍നിന്ന് യു.എ.ഇയിലേക്കും തിരിച്ചും യാത്ര ചെയ്യുമ്പോള്‍
കൂടുതലായി കറന്‍സി കൈവശം വെച്ചാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരും.
ലക്ഷക്കണക്കിന് ദിര്‍ഹമും ഇന്ത്യന്‍ കറന്‍സിയും പണമായി കൊണ്ടുവന്നതിന് ആളുകളെ തടഞ്ഞുനിര്‍ത്തി അറസ്റ്റ് ചെയ്ത സംഭവങ്ങള്‍ ഈയിടെയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
ഈ മാസാദ്യം ദുബായിലേക്ക് പോകുകയായിരുന്ന ഒരാളുടെ ബാഗില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ 1.42 മില്യണ്‍ ദിര്‍ഹം കണ്ടെത്തിയതിനെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
യുഎഇയിലേക്ക് പോകുന്ന യാത്രക്കാര്‍ക്കും മറ്റ് മിക്ക രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ഒരു സന്ദര്‍ശനത്തില്‍ 3,000 ദിര്‍ഹം വരെ മാത്രമേ വിദേശ കറന്‍സി വാങ്ങാന്‍ അനുവാദമുള്ളൂ. സ്‌റ്റോര്‍ വാല്യു കാര്‍ഡുകള്‍, ട്രാവലേഴ്‌സ് ചെക്കുകള്‍, ഡ്രാഫ്റ്റുകള്‍ എന്നിവയുടെ രൂപത്തില്‍ എന്‍ആര്‍ഐകള്‍ക്ക് കൂടുതല്‍ തുക കൊണ്ടുപോകാന്‍ അനവാദമുണ്ട്.
ഇറാഖിലേക്കും ലിബിയയിലേക്കും പോകുന്ന യാത്രക്കാര്‍ക്ക് 5,000 ഡോളറോ തുല്യമാ വിദേശനാണ്യമോ കൊണ്ടുപോകാം. ഇറാന്‍, റഷ്യ, കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്‌റ്റേറ്റ്‌സ് എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ക്കും ഹജിനും ഉംറക്കും പോകുന്നവര്‍ക്കും രണ്ടര ലക്ഷം ഡോളര്‍വരെ പണമായി കൊണ്ടുപോകാം.
സന്ദര്‍ശനത്തിനായി രാജ്യത്തിന് പുറത്തു പോയ ഇന്ത്യക്കാര്‍ക്ക് തിരികെ വരുമ്പോള്‍ ഒരാള്‍ക്ക് 25,000 രൂപയില്‍ കൂടാത്ത ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ കൊണ്ടുവരാനാണ് അനുമതിയെന്ന് ആര്‍.ബി.ഐ വ്യക്തമാക്കുന്നു.
അതേസമയം, വിദേശ സന്ദര്‍ശനത്തിനായി ഇന്ത്യയിലേക്ക് വരുന്ന വിദേശിക്ക് പരിധിയില്ലാതെ വിദേശനാണ്യം കൊണ്ടുവരാം.
കൊണ്ടുവരുന്ന കറന്‍സി നോട്ടുകള്‍, ബാങ്ക് നോട്ടുകള്‍ ,ട്രാവലേഴ്‌സ് ചെക്കുകള്‍ എന്നിവയടക്കം വിദേശ നാണയത്തിന്റെ മൊത്തം മൂല്യം 10,000 ഡോളറില്‍ കൂടുതലാണെങ്കില്‍ ഇന്ത്യയിലെത്തുമ്പോള്‍ എയര്‍പോര്‍ട്ടിലെ കസ്റ്റംസ് അധികൃതര്‍ മുമ്പാകെ കറന്‍സി ഡിക്ലറേഷന്‍ ഫോമില്‍ വെളിപ്പെടുത്തണമെന്നും ആര്‍.ബി.ഐ നിര്‍ദേശങ്ങളില്‍ പറയുന്നു.