കൊച്ചി- താന്‍ സിനിമ ചെയ്യുമ്പോള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ദിലീപ്. ഞാന്‍ അഭിനയിക്കണ്ട എന്ന് തീരുമാനിക്കുന്ന കുറച്ച് ആളുകളുണ്ടെന്ന് ദിലീപ് പറയുന്നു. 'വോയിസ് ഓഫ് സത്യനാഥന്‍' എന്ന പുതിയ സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് ദിലീപ് സംസാരിച്ചത്.തന്നെ കുറിച്ചും വീട്ടുകാരെ കുറിച്ചുള്ള വാര്‍ത്തകളും ഇങ്ങനെ വന്നുകൊണ്ടിരിക്കുന്നത് കൊണ്ട് പിആര്‍ വര്‍ക്കുകള്‍ കുറവാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇത് നേരിട്ടു കൊണ്ടിരിക്കുകയാണ്. ഈ സിനിമ എന്തൊക്കെ ഫേസ് ചെയ്യണമെന്ന് കണ്ടറിയണം. ഈ സിനിമയെ ആക്ഷേപിക്കാനും കല്ലെറിയാനും ഒരുപാട് ആള്‍ക്കാരുണ്ടാകും. പക്ഷേ, വരാതിരിക്കാന്‍ പറ്റില്ലല്ലോ. നിങ്ങള്‍ക്ക് ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യാം, അതുകൊണ്ടാണല്ലോ, നിങ്ങളോടൊക്കെ വരാന്‍ പറഞ്ഞത്. നമുക്ക് സംസാരിക്കാനുണ്ട്. ഞാന്‍ അഭിനയിക്കണ്ട എന്ന് തീരുമാനിക്കുന്ന കുറച്ച് ആളുകളുണ്ട്. ഞാന്‍ ജോലി ചെയ്യാന്‍ പാടില്ല എന്നുള്ള ആള്‍ക്കാരുണ്ട്.
എന്നാല്‍ എന്നെ കാത്തിരിക്കുന്ന ഒരുപാട് ആളുകളുണ്ട്. അതുകൊണ്ടാണ് ഞാന്‍ ജോലി ചെയ്യാന്‍ ഇറങ്ങുന്നത്. ഇനിയെങ്കിലും നിങ്ങളുടെ സപ്പോര്‍ട്ടാണ് എനിക്ക് ആവശ്യം, കാരണം കഴിഞ്ഞത് കഴിഞ്ഞു, ഇനി വരുന്നതിനെ കുറിച്ച് സംസാരിക്കാം എന്നേ എനിക്ക് പറയാന്‍ പറ്റുകയുള്ളൂ. താനും തന്റെ സിനിമയും വലിയ പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. നല്ല സിനിമകള്‍ കൊടുത്താല്‍ കാണാന്‍ ആളുണ്ട് എന്നതിന് തെളിവാണ് 2018. ജനങ്ങള്‍ക്ക് വേണ്ട സിനിമകള്‍ സൃഷ്ടിക്കുക എന്നതാണ് താന്‍ അടക്കമുള്ള സിനിമക്കാരുടെ ഉത്തരവാദിത്തം എന്നാണ് ദിലീപ് പറയുന്നത്.