മൈസൂരു-കര്‍ണാടകയില്‍ മാട്രിമോണിയല്‍ വെബ്‌സൈറ്റുകളില്‍ ഡോക്ടര്‍ ചമഞ്ഞ് പതിനഞ്ചോളം സ്ത്രീകളെ വിവാഹം കഴിച്ചയാളെ കുവെംപുനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ ബനശങ്കരി സ്വദേശിയായ കെ.ബി മഹേഷ് നായക് (35) ആണ് പിടിയിലായത്. മാട്രിമോണിയല്‍ സൈറ്റുകളില്‍ ഡോക്ടറാണെന്ന് അവകാശപ്പെട്ടാണ് ഇയാള്‍ പ്രൊഫൈല്‍ അപ്‌ലോഡ് ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ നാലാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെന്ന് പ്രതി സമ്മതിച്ചതായും പോലീസ് പറഞ്ഞു. നാല് ഭാര്യമാരില്‍ ഇയാള്‍ക്ക് കുട്ടികളുണ്ടെന്നും പോലീസ് വെളിപ്പെടുത്തി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
നല്ല സാമ്പത്തിക പശ്ചാത്തലമുള്ള വിവാഹമോചിതരോ വിധവകളോ ആയ സ്ത്രീകളെയാണ് ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. സാമ്പത്തികമായി സ്വതന്ത്രമായി ജോലി ചെയ്യുന്ന പ്രൊഫഷണലുകളായതിനാല്‍ ഭൂരിഭാഗം സ്ത്രീകളും തങ്ങളുടെ കഥകള്‍ പുറത്തുവരുന്നതില്‍ മടിക്കുന്നുവെന്നും പോലീസ് പറഞ്ഞു.
2007 മുതല്‍ ഇയാള്‍ 15ലധികം സ്ത്രീകളെ കബളിപ്പിച്ച് വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ന്നിട്ടുണ്ട്. മൈസൂരില്‍ ഒരു വീട് വാടകയ്ക്ക് എടുത്തിരുന്നു.
തട്ടിപ്പിനിരയായവരില്‍ ഒരാളായ ബംഗളൂരുവില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ഹേമലത (45) തന്റെ എട്ട് ലക്ഷം രൂപയുടെ ആഭരണങ്ങളും 15 ലക്ഷം രൂപയും കബളിപ്പിച്ചതായി പോലീസില്‍ പരാതി നല്‍കി.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കുവെംപുനഗര്‍ പോലീസ് മഹേഷിനെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് രണ്ട് കാറുകളും ഏഴ് സെല്‍ഫോണുകളും രണ്ട് ലക്ഷം രൂപയും പണവും ആഭരണങ്ങളും കണ്ടെടുത്തു.
തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് മഹേഷിനെതിരെ പിതാവ് നല്‍കിയ കേസ് നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.