Sorry, you need to enable JavaScript to visit this website.

VIDEO പിതാവ് മകളെ ഭാര്യയാക്കിയെന്ന് ബി.ജെ.പി എം.എൽ.എ; എന്താണ് വസ്തുത

ഹൈദരാബാദ്-പാകിസ്ഥാനിലെ ഒരു പെണ്‍കുട്ടി തന്റെ പിതാവിനെ വിവാഹം കഴിച്ചുവെന്ന വാര്‍ത്താ കുറിപ്പ് പ്രചരിപ്പിച്ച് സംഘ്പരിവാര്‍. ബിജെപി എംഎല്‍എ രാജാ സിംഗും തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇക്കാര്യം പങ്കുവെച്ചു.
നാലാമത്തെ ഭാര്യയാകാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിക്കുന്ന പാകിസ്ഥാന്‍ പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് ശേഷമാണ് പ്രചാരണം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്.  
പാകിസ്ഥാന്‍ സംസ്‌കാരത്തില്‍ 'റാബിയ' എന്ന പേര് സാധാരണയായി നാലാമത്തെ മകളുമായിട്ടാണ്  ബന്ധപ്പെട്ടിരിക്കുന്നതെന്ന് 'റാബിയ' എന്ന് സ്വയം പരിചയപ്പെടുത്തിയ പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നുണ്ട്. മാതാപിതാക്കളുടെ രണ്ടാമത്തെ മകളാണെന്നും ഭര്‍ത്താവിന്റെ നാലാമത്തെ ഭാര്യയാണെന്നുമാണ് പെണ്‍കുട്ടി വിശദീകരിച്ചത്.  

വീഡിയോയെ അടിസ്ഥാനമാക്കി, ഒരു പുതിയ ചാനലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. പെണ്‍കുട്ടി തന്റെ പിതാവിന്റെ നാലാമത്തെ ഭാര്യ ആയി എന്നായിരുന്നു ലേഖനം. സാധാരണക്കാര്‍ ഈ തെറ്റായ വിവരങ്ങള്‍ വിശ്വസിച്ചുവെന്ന് മാത്രമല്ല, എംഎല്‍എ രാജാ സിംഗ് ഇത് ശരിയാണെന്ന് കരുതി സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ പങ്കുവെക്കുകയും ചെയ്തു.
ഈ അവകാശവാദത്തെത്തുടര്‍ന്ന് ആള്‍ട്ട് ന്യൂസിലെ മുഹമ്മദ് സുബൈര്‍ നടത്തിയ വസ്തുതാ പരിശോധനയില്‍ പെണ്‍കുട്ടി പിതാവിനെയല്ല വിവാഹം ചെയ്തതെന്ന്  പെണ്‍കുട്ടി തന്റെ വിവാഹത്തിന്റെ വിശദാംശങ്ങള്‍ വിശദീകരിക്കുന്ന മറ്റൊരു വീഡിയോ അദ്ദേഹം പങ്കുവെച്ചു.
വീഡിയോയില്‍ കാണുന്ന ആമര്‍ ഖാന്‍ മൂന്നു ഭാര്യമാരെ വിവാഹ മോചനം ചെയ്ത ശേഷമാണ് നാലാമത്തെ ഭാര്യയായി റാബിയയെ വിവാഹം ചെയ്തതെന്നും അദ്ദേഹത്തിന്റെ മകളല്ലെന്നും സുബൈര്‍ വിശദീകരിച്ചു.
സുബൈറിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളോടെ ആദ്യം വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമ ചാനല്‍ അവരുടെ ലേഖനം തിരുത്തി. എന്നിരുന്നാലും, രാജാ സിംഗ് ഉള്‍പ്പെടെയുള്ള ചില ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റ് ഒഴിവാക്കിയിട്ടില്ല.

 

Latest News