ചെന്നൈ- മട്ടന്‍ ബിരിയാണിക്ക് ചിക്കന്‍ ബിരിയാണി ഓഫര്‍ ചെയ്ത ബിരിയാണിക്കട ഉദ്ഘാടന ദിവസം തന്നെ ജില്ലാ കലക്ടര്‍ പൂട്ടിച്ചു. തമിഴ്‌നാട്ടിലാണ് സംഭവം. ബിരിയാണി വാങ്ങാനെത്തിയവരുടെ തിരക്കില്‍ പെട്ടതോടെയാണ് കലകടര്‍ പരിശോധന നടത്തിയതും ലൈസന്‍സില്ലെന്ന് കണ്ടെത്തി പൂട്ടിച്ചതും.
വെല്ലൂര്‍ ജില്ലയിലെ ചിറ്റൂരിലാണ് ബിരിയാണിക്കടയുടെ ഉദ്ഘാടനത്തില്‍ ഒരു മട്ടന്‍ ബിരിയാണി വാങ്ങിയാല്‍ ഒരു ചിക്കന്‍ ബിരിയാണി ഫ്രീ പ്രഖ്യാപിച്ചത്. ഓഫര്‍ കേട്ട് കടയ്ക്കുമുന്നില്‍ ആളുകള്‍ തടിച്ചുകൂടുകയായിരുന്നു. പ്രായമായവരും കൊച്ചു കുട്ടികളും അടക്കം നൂറു കണക്കിന് പേരാണ് പൊരിവെയിലത്ത് ബിരിയാണി വാങ്ങാനായി നിന്നത്. ഈ തിരക്കിലാണ് കലക്ടറും പെട്ടത്.
ആളുകളെ പൊരിവെയിലത്തു നിര്‍ത്തിയതിനു കടയുടമയെ ശകാരിക്കാനെത്തിയ ജില്ലാ കലക്ടറുടെ പരിശോധനയില്‍ കടക്ക് നഗരസഭയുട ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു.