Sorry, you need to enable JavaScript to visit this website.

അയാളുടെ രീതി സംഘികളുടേതാണ്; മറുനാടനെ പിന്തണക്കാനാവില്ലെന്ന് കെ.മുരളീധരന്‍

കോഴിക്കോട്- മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരെ വിമര്‍ശനവുമായി കെ.മുരളീധരന്‍ എംപി. ഷാജന്‍ സ്‌കറിയയുടെ നിലപാടുകളോട് തനിക്ക് എതിര്‍പ്പുണ്ടെന്നും ഷാജന്റെ രീതി സംഘികളുടേതാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംകളെ അടച്ചാക്ഷേപിക്കുന്ന പ്രവണതയാണ് ഷാജന്‍ സ്‌കറിയയുടേതെന്നും കോണ്‍ഗ്രസുകാരെയടക്കം അധിക്ഷേപിച്ചയാളെ ഒരു കോണ്‍ഗ്രസുകാരനായ തനിക്ക് പിന്തുണക്കാനാവില്ലെന്നും മുരളീധരന്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


കോണ്‍ഗ്രസുകാര്‍ മാധ്യമങ്ങളെ ബഹുമാനിക്കുന്നവരാണ്. പത്രസ്വാതന്ത്യം ഹനിക്കുന്നവരെ എതിര്‍ക്കുന്നവരാണ്. പക്ഷെ ഷാജന്‍ സ്‌കറിയയുടെ നിലപാടുകളോട് എതിര്‍പ്പുണ്ട്. മറ്റ് മാധ്യമങ്ങള്‍ ഞങ്ങളെ മാന്യമായാണ് വിമര്‍ശിക്കുന്നത്. അത് ഞങ്ങള്‍ ഉള്‍ക്കൊളളാറുമുണ്ട്. ഒരാളെ അടച്ചാക്ഷേപിക്കുന്നത് മാധ്യമപ്രവര്‍ത്തനമായി എനിക്ക് തോന്നിയിട്ടില്ല. മുസ്ലിം സമുദായത്തെ അടച്ചാക്ഷേപിക്കുന്ന രീതിയാണ് ഷാജന്. അതൊരു സംഘിയുടെ പ്രവണതയായാണ് എനിക്ക് തോന്നുന്നത്. ഞങ്ങളുടെ എല്ലാമായ രാഹുല്‍ ഗാന്ധി പോയാലേ ഈ പാര്‍ട്ടി രക്ഷപ്പെടൂ എന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസുകാര്‍ നേതാക്കന്മാരല്ല, ജന്തുക്കളാണ് എന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനൊരാളെ കോണ്‍ഗ്രസുകാരനായ എനിക്ക് അനുകൂലിക്കാനാവില്ല- കെ മുരളീധരന്‍ പറഞ്ഞു.പി വി ശ്രീനിജന്‍ എംഎല്‍എയ്ക്ക് തെറ്റുകളുണ്ടെങ്കിലും അദ്ദേഹത്തെ ജാതിവെച്ച് അധിക്ഷേപിക്കാന്‍ പാടില്ലായിരുന്നെന്നും മുരളീധരന്‍ പറഞ്ഞു.

 

Latest News