Sorry, you need to enable JavaScript to visit this website.

അബഹ അപകടം: മരിച്ച ഹാരിസ് പുതിയ വിസയിലെത്തിയത് ആറുമാസം മുമ്പ്

അബഹ- സൗദി അറേബ്യയിലെ അബഹയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച കോഴിക്കോട് സ്വദേശി ഹാരിസ്  ആറുമാസം മുമ്പാണ് പുതിയ വിസയില്‍ വീണ്ടും പ്രവാസം തുടങ്ങിയത്. നേരത്തെ സൗദിയിലുണ്ടായിരുന്ന ഹാരിസ് പ്രവാസം അവസാനിപ്പിച്ച് മടങ്ങിയതായിരുന്നു.
 കോഴിക്കോട് ചെറുവാടി സ്വദേശിയായ ഹാരിസ് (32) അപകട സ്ഥലത്ത് തന്നെ മരിച്ചു. ചെറുവാടി അക്കരപ്പറമ്പ് ആലിക്കുട്ടിയുടെ മകനാണ്. ഖാലിദിയ്യ ജംഇയ്യത്തുല്‍ മനാസിലില്‍ ജോലി ചെയ്യുന്ന ഹാരിസും കൂടെ ജോലി ചെയ്യുന്ന രണ്ടുപേരും റിജാല്‍ അല്‍മയിലേക്ക് പോകുമ്പോഴാണ് അപകടം.
കൂടെ ഉണ്ടായിരുന്ന  ആക്കോട് സ്വദേശി ഫജര്‍, മുക്കം സ്വദേശി മുജീബ് എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. മൂന്ന് പേരും ഒരേ കമ്പനി ജീവനക്കാരാണ്. ഫജറിനെ തുടര്‍ ചികിത്സക്കായി അബഹയിലെ അസീര്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. മുജീബ് ഇന്ന് ഹോസ്പിറ്റല്‍ വിടും.
സഹബൈന്‍ റിജാല്‍ അല്‍മ ഹോസ്പിറ്റലിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികള്‍ തുടരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പ്രവാസം അവസാനാപ്പിച്ച് നാട്ടില്‍ പോയിരുന്ന ഹാരിസ് ആറ് മാസം മുമ്പാണ് പുതിയ വിസയില്‍ സൗദിയിലെത്തിയത്.
സഹോദരങ്ങളായ അമീറുദ്ദീന്‍, ശംസുദ്ദീന്‍, നിസാര്‍ അഹമ്മദ് എന്നിവര്‍ അസീറിലെ വിവിധ ഇടങ്ങളില്‍ ജോലി ചെയ്യുന്നു. മറ്റൊരു സഹോദരന്‍ ഖാദര്‍ ദമാമില്‍നിന്ന് എത്തിയിട്ടുണ്ട്. ഭാര്യ ഫസീഹ, മക്കള്‍ മുഹമ്മദ് സയ്യാന്‍(5) ആയിശ നഹറ(2) മാതാവ് ആയിശുമ്മ.

 

Latest News