Sorry, you need to enable JavaScript to visit this website.

വീണ്ടും കേരള സ്റ്റോറി; സൗഹാര്‍ദത്തിന്റെ മനോഹര ആവിഷ്‌കാരമായി മലപ്പുറത്ത് ഒരു വിവാഹം

മലപ്പുറം- വേങ്ങര മനാട്ടിപ്പറമ്പ് റോസ് മനാര്‍ അഗതി മന്ദിരത്തിലെ സഹോദരി ഗീതയുടെ വിവാഹം സൗഹാര്‍ദ്ധത്തിന്റെയും നന്മയുടെയും മനോഹരമായ ആവിഷ്‌കാരമായി മാറിയെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.

ഫേസ് ബുക്ക് കുറിപ്പ് വായിക്കാം

വേങ്ങര ശ്രീ അമ്മഞ്ചേരിക്കാവ് ഭഗവതി ക്ഷേത്ര മുറ്റത്ത് വേങ്ങര മനാട്ടിപ്പറമ്പ് റോസ് മനാര്‍ അഗതി മന്ദിരത്തിലെ സഹോദരി ഗീതയുടെ കല്യാണ ചടങ്ങുകള്‍ സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങളുടെയും കുഞ്ഞാലിക്കുട്ടി സാഹിബിന്റെയും പി.എംഎ സലാം സാഹിബിന്റെയും സാന്നിദ്ധ്യത്തില്‍ നടന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്മയോടും സഹോദരിയോടുമൊപ്പം റോസ് മനാറിലെത്തിയ ഗീതയുടെ കല്യാണം ആലോചിച്ചതും, തീരുമാനിച്ചതും നടത്തിയതുമൊക്കെ വേങ്ങര മനാട്ടിപ്പറമ്പിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍. പന്തലുയര്‍ന്നത് ശ്രീ അമ്മാഞ്ചേരി കാവ് ഭഗവതി ക്ഷേത്ര മുറ്റത്ത്. ക്ഷേത്ര കമ്മിറ്റി എല്ലാത്തിനും കൂടെ നിന്നു. സ്‌നേഹവും പിന്തുണയുമായി നാടും നാട്ടുകാരും കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ചേര്‍ന്ന് നിന്നപ്പോള്‍  സൗഹാര്‍ദ്ധത്തിന്റെയും നന്മയുടെയും മനോഹരമായ ആവിഷ്‌കാരമായി അത് മാറി.

വൈവാഹിക ജീവിതത്തിലേക്ക് പുതു ചുവട് വെക്കുന്ന വിഷ്ണുവിനും ഗീതക്കുംമംഗളാശംസകള്‍.

 

Latest News