കൊച്ചി- അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമിക്കുന്ന മിമിക്രി താരം മഹേഷ് കുഞ്ഞുമോനെ സന്ദര്‍ശിച്ച് ബിഗ് ബോസ് സീസണ്‍ 5 ജേതാവ് അഖില്‍ മാരാര്‍.
നടനും ഹാസ്യതാരവുമായിരുന്ന കൊല്ലം സുധിയുടെ വിയോഗത്തിന് കാരണമായ കാറപകടത്തില്‍ ആണ് മഹേഷിനും പരിക്കേറ്റത്. നിലവില്‍ ആരോഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കയാണ് താരം.
മഹേഷിന്റെ വീട്ടിലെത്തിയ അഖിലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. 'പ്രിയപെട്ട മഹേഷിനൊപ്പം..' പ്രാര്‍ഥനകള്‍ എന്നാണ് വീഡിയോ പങ്കുവച്ച് അഖില്‍ മാരാര്‍ കുറിച്ചത്. 'എല്ലാവരെയും സ്‌നേഹിക്കുക. ഞാന്‍ ഒരാളെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് അയാള്‍ക്ക് ഏറ്റവും വിഷമം വരുന്ന സാഹചര്യത്തിലാണ്. അയാള്‍ ഹാപ്പി ആയിരിക്കുമ്പോള്‍ ചിലപ്പോള്‍ എന്റെ ആവശ്യം വേണമെന്നില്ല', എന്ന അഖിലിന്റെ വാക്കുകളും വീഡിയോയുടെ പശ്ചാത്തലത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മുമ്പ് അഖില്‍ മാരാരെ മഹേഷ് അനുകരിച്ചിട്ടുണ്ടായിരുന്നു.
കഴിഞ്ഞ മാസം അഞ്ചാം തീയതിയാണ് കൊല്ലം സുധിയുടെ മരണത്തിന് കാരണമായ അപകടം നടന്നത്. പുലര്‍ച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പം ഉണ്ടായിരുന്ന ബിനു അടിമാലിക്കും ഗുരുതരമായി പരിക്കേറ്റു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)