Sorry, you need to enable JavaScript to visit this website.

VIDEO അയാള്‍ക്കുവേണ്ടി കാത്തിരുന്ന പൂച്ച; ഒടുവില്‍ ചെയ്തത് നിങ്ങളേയും ചിരിപ്പിക്കും

ന്യൂദല്‍ഹി- എന്തിനായിരിക്കും പൂച്ച കാത്തിരുന്ന് അയാളുടെ മുഖത്തടിച്ചതെന്ന ആലോചനയിലാണ് സോഷ്യല്‍ മീഡിയ. ഉടമസ്ഥനോട് പൂച്ചക്ക് എന്തോ ദേഷ്യമുണ്ടെന്ന നിഗമനത്തിലെത്താവുന്ന വീഡിയോ ക്ലിപ്പാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
വളര്‍ത്തുമൃഗങ്ങളില്‍ ഉടമസ്ഥര്‍ പൂച്ചകള്‍ക്ക് നിരന്തരമായ ശ്രദ്ധയും ലാളനയും നല്‍കാറുണ്ട്. നൂറ്റാണ്ടുകളായി മനുഷ്യ സഹവാസം ആസ്വദിക്കുന്നവരാണ് പൂച്ചകള്‍.
പൂച്ചയുണ്ടെങ്കില്‍ അത് മനുഷ്യന്റെ ആരോഗ്യത്തിലും നല്ല സ്വാധീനം ചെലുത്തുമെന്ന് പറയാറുണ്ട്. സമ്മര്‍ദങ്ങള്‍ നിറഞ്ഞ ഒരു ദിവസത്തിന് ശേഷം പൂച്ചയുടെ മനോഹരമായ പ്രകടനകള്‍ കണ്ടിരിക്കുന്നതു തന്നെ വിശ്രമം ഫലപ്രദമാക്കുമെന്നും പറയുന്നവരുണ്ട്.
ഈ ക്ലിപ്പിലുള്ള ആളുമായി പൂച്ച അത്ര രസത്തിലല്ലെന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ കമന്റ് ചെയ്യുന്നത്.  
ഇങ്ങനെ ചെയ്യാന്‍ പൂച്ചക്ക് അതിന്റേതായ കാരണങ്ങളുണ്ടാകാമെന്ന അടിക്കുറിപ്പ് നല്‍കിയാണ് വീഡിയോ റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്തിരുന്നത്. ഒരു പെട്ടിക്കകത്ത് പതുങ്ങിയിരുന്ന പൂച്ച അടുത്ത മുറിയില്‍നിന്ന് ഒരാള്‍ എത്തുന്നതോടെ കരണത്തൊന്ന് കൊടുക്കുന്നതാണ് വീഡിയോ. പൂച്ചയെ പോലെ തന്നെ അടികിട്ടിയ ആളുടെ പ്രതികരണവും ആളുകളെ ചിരിപ്പിച്ചു.

He must have his reasons why he did it haha
by u/BarberFancy4 in cat

 

Latest News