കൊച്ചി- 'അനക്ക് എന്തിന്റെ കേടാ' എന്ന സിനിമയെ പുതൂര്‍ മുസ്ലിം ജമാഅത്ത് പുറത്തിറക്കിയ നോട്ടീസുമായി ബന്ധിപ്പിച്ച് സംവിധായകന്‍ ഷമീര്‍ ഭരതന്നൂര്‍.
മുസ്ലിം സമുദായത്തിനുള്ളിലെ വിവേചനങ്ങള്‍ക്കെതിരെയാണ് തങ്ങളുടെ സിനിമയെന്നു അദ്ദേഹം ഫേസ് ബുക്കില്‍ അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരി പുതൂര്‍ മുസ്ലിം ജമാഅത്ത് പുറത്തിറക്കിയ ഒരു നോട്ടീസ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
മഹല്ല് പൊതുയോഗത്തില്‍ പങ്കെടുത്ത ബാര്‍ബര്‍ വിഭാഗത്തില്‍ പെട്ട അനീഷ് പൂര്‍വ്വികരുടെ പാരമ്പര്യം തെറ്റിച്ചെന്നും ഇനി ഇത് ആവര്‍ത്തക്കരുതെന്നും പറഞ്ഞു കൊണ്ടായിരുന്നു കത്ത്. ഈ വിഷയത്തില്‍ പ്രതികരിച്ചാണ് റിലീസ് ചെയ്യാനിരിക്കുന്ന തങ്ങളുടെ സിനിമയെ കുറിച്ച് ഷമീര്‍ ഭരതന്നൂര്‍ പ്രതികരിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഷമീര്‍ ഭരതന്നൂറിന്റെ കുറിപ്പ്:
ആ അനീതിക്കെതിരെയാണ് ഞങ്ങളുടെ സിനിമ. ചങ്ങനാശേരി പുതൂര്‍ ജമാഅത്തില്‍ വിവേചനം, ബാര്‍ബര്‍, ലബ്ബ വിഭാഗങ്ങള്‍ക്ക് പൊതുയോഗത്തില്‍ പ്രവേശനമില്ല എന്ന വാര്‍ത്ത കണ്ടു. സംഭവം അപലനീയമാണ്. മുസ്ലീം സമുദായത്തിലെ ബാര്‍ബര്‍ വിഭാഗങ്ങളിലുള്ളവരോട് നമ്മുടെ നാട്ടിലെ ചില മഹല്ലുകാര്‍ ക്രൂരമായ വിവേചനം കാട്ടാറുണ്ട്. നിര്‍ഭാഗ്യവശാല്‍ അത് ഇതുവരെ ചര്‍ച്ചയായിട്ടില്ല. ജാതി തിരിച്ചുളള ഈ വിവേചനം അപരിഷ്‌കൃതമാണ്.
യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമില്‍ ജാതിയില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്തിട്ടുളള ഒരാള്‍ എന്ന നിലക്ക് ജാതി വിവേചനം അവിടെയെവിടെയും എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ നമ്മുടെ നാട്ടില്‍ പലയിടത്തും അങ്ങനെയല്ല. ഇവിടെ പല മഹല്ലുകളിലും മുസ്ലീം ബാര്‍ബര്‍മാരെ അകറ്റി നിര്‍ത്തിയിരിക്കുന്നു. അവരുടെ വീടുകളില്‍ നിന്ന് മുഖ്യധാരയിലുള്ളവര്‍ വിവാഹം കഴിക്കില്ല. അവര്‍ക്ക് പല മഹല്ലുകളിലും സാമൂഹികമായ പരിഗണനകളില്ല.
ഇത് ശ്രദ്ധയില്‍പ്പെട്ടിട്ട് വര്‍ഷങ്ങളായി. ഇത്തരം വിവേചനത്തിനെതിരായ കണ്ണുതുറപ്പിക്കലാണ് 'അനക്ക് എന്തിന്റെ കേടാ' എന്ന സിനിമ. മുസ്ലീങ്ങള്‍ക്കിടയിലെ ബാര്‍ബര്‍ കുടുംബത്തില്‍ ജനിച്ച ഒരു ചെറുപ്പക്കാരന്‍ നേരിടുന്ന പ്രശ്‌നങ്ങളും അയാളും കുടുംബവും നേരിടുന്ന അയിത്തവും ഞങ്ങള്‍ സിനിമയിലുടെ അവതരിപ്പിക്കുകയാണ്. സിനിമ ഉടന്‍ പുറത്തിറങ്ങും. ചങ്ങനാശേരി പുതൂര്‍ ജമാഅത്തിലെ അപമാനിക്കപ്പെട്ട ഇരകള്‍ക്കൊപ്പം-അനീതികള്‍ ഇല്ലാതാകട്ടെ