കൊച്ചി- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍. കോട്ടയം സ്വദേശി ജീമോനെയാണ് എറണാകുളം മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്.
പാട്ടുകള്‍ ചിത്രീകരിക്കാനെന്ന പേരിലാണ് കാഴ്ച പരിമിതിയുള്ള പെണ്‍കുട്ടിയെ ചെറായിയിലെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയതെന്ന് പോലീസ് പറഞ്ഞു. പാട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കാമെന്നാണ് ഇയാള്‍ പെണ്‍കുട്ടിക്ക് വാഗ്ദാനം നല്‍കിയിരുന്നത്. അമ്മയ്ക്കും സഹോദരനുമൊപ്പമാണ് പെണ്‍കുട്ടി ഹോട്ടലിലെത്തിയത്. ഇവര്‍ അടുത്തില്ലാതിരുന്ന സമയത്താണ് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. മുനമ്പം എസ്എച്ച്ഒ യു.ബി വിപിന്‍കുമാര്‍ , എസ്.ഐ ടിഎസ് സനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.