Sorry, you need to enable JavaScript to visit this website.

വാ മൂടിക്കെട്ടി മോഡി, മാഗസിന്‍ കവര്‍ ചിത്രവും ലേഖനവും ചര്‍ച്ചയായി

ന്യൂദല്‍ഹി-ഇന്ത്യയിലെ ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും നേരിടുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടുന്ന കവര്‍ സ്‌റ്റോറിയുമായി ബ്രിട്ടീഷ് ഹെറാള്‍ഡ് മാഗസിന്‍. ജനാധിപത്യം അപകടത്തില്‍:  ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളും കടുത്ത നിയന്ത്രണങ്ങളും അപായമണി മുഴക്കുന്നു' എന്ന തലക്കെട്ടോടെയാണ് ബ്രിട്ടീഷ് ഹെറാള്‍ഡ് കവര്‍സ്‌റ്റോറി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചുവന്ന തുണികെട്ട്  വാ മൂടിക്കെട്ടിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ചിത്രവും അതിനുതാഴെ കത്തിയെരിയുന്ന ഡെമോക്രസിയുമാണ് കവര്‍ചിത്രം.

ഒരു രാജ്യത്തിന്റെ മഹത്വം അളക്കുന്നത് അവര്‍ ഏറ്റവും ദുര്‍ബലരായ ജനങ്ങളോട് എങ്ങനെ പെരുമാറുന്നു എന്ന് നോക്കിയാണ്' എന്ന മഹാത്മാഗാന്ധിയുടെ വചനം ഉദ്ധരിച്ചുകൊണ്ടാണ് കവര്‍ സ്‌റ്റോറി ആരംഭിക്കുന്നത്. രാജ്യത്തെ ജനാധിപത്യത്തെക്കുറിച്ചുളള ആശങ്കകള്‍ വര്‍ധിക്കുമ്പോള്‍ ഈ വാക്കുകള്‍ക്കുളള പ്രാധാന്യമേറുകയാണെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണവും അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുളള കര്‍ശന നിയന്ത്രണവും ജനാധിപത്യ മൂല്യങ്ങളുടെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് നിര്‍ണായക ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും ബ്രിട്ടീഷ് ഹെറാള്‍ഡ് കവര്‍ സ്‌റ്റോറിയില്‍ പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോഡി പുലര്‍ത്തുന്ന മൗനമാണ് ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ചുളള ആശങ്കകള്‍ തീവ്രമാക്കിയത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവായിട്ടും മോഡി മാധ്യമങ്ങളോട് ഇടപഴകുന്നത് വല്ലപ്പോഴും മാത്രമാണ്. എട്ടുവര്‍ഷത്തിനിടെ മോഡി ആദ്യമായി തുറന്ന ഒരു വാര്‍ത്താസമ്മേളനം നടത്തിയത് അടുത്തിടെ യുഎസ് സന്ദര്‍ശനത്തില്‍ പ്രസിഡന്റ് ജോ ബൈഡനൊപ്പമാണ് എന്നും കവര്‍ സ്‌റ്റോറിയില്‍ പറയുന്നു.
മണിപ്പൂരില്‍ നടക്കുന്ന കലാപത്തെക്കുറിച്ചും വംശീയ സംഘര്‍ഷം സാമുദായിക സംഘര്‍ഷമായി മാറിയതിലെ വിശ്വഹിന്ദു പരിഷത്തിന്റെ പങ്കിനെക്കുറിച്ചും ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബിജെപിയുടെ നയത്തെക്കുറിച്ചുമെല്ലാം ലേഖനത്തില്‍ പറയുന്നുണ്ട്. ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെയും ഗുസ്തി താരങ്ങളുടെ സമരത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെയും ലേഖനം വിമര്‍ശിക്കുന്നു.

 

Latest News