ഇന്‍ഡോര്‍- മധ്യപ്രദേശിലെ സിദ്ധിയില്‍ ബി.ജെ.പി നേതാവ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തെക്കുറിച്ച് ട്വിറ്ററില്‍ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തതിന് ജനപ്രിയ നാടോടി ഗായികയും എഴുത്തുകാരിയുമായ നേഹ റാത്തോഡിനെതിരെ കേസ്.
മധ്യപ്രദേശ് ബിജെപി പട്ടിക ജാതി സെല്‍ മീഡിയ ഇന്‍ ചാര്‍ജ് സൂരജ് ഖരെയുടെ പരാതിയിലാണ് കേസെടുത്തതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് റാത്തോഡിനെതിരെ കേസെടുത്തതെന്ന് ഹബീബ്ഗഞ്ച് പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് മനീഷ് രാജ് ഭദോറിയ പറഞ്ഞു.
'യുപി മേ കാ ബാ' എന്ന ഗാനത്തിലൂടെ ജനപ്രീതി നേടിയ ഗായികയാണ് നേഹ റാത്തോഡ്.
കാവി വസ്ത്രം ധരിച്ച ഒരാള്‍ യുവാവിന്റെ മേല്‍ മൂത്രമൊഴിക്കുന്നതായി കാണിക്കുന്ന കാര്‍ട്ടൂണ്‍ ആണ് ഇവര്‍ പോസ്റ്റ് ചെയ്തത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)