Sorry, you need to enable JavaScript to visit this website.

ഡേ കെയറും ബ്യൂട്ടിപാര്‍ലറും നടത്തി അമ്മയാണ്  വളര്‍ത്തിയത്; നടന്‍ വിജയകുമാറിനെതിരെ മകള്‍ അര്‍ഥന

ചെന്നൈ-നടന്‍ വിജയകുമാറിനെതിരെ ആരോപണവുമായി മകളും നടിയുമായി അര്‍ഥന ബിനു വീണ്ടും. വിജയകുമാറിന്റെ സമ്പത്തിന്റെയോ പ്രശസ്തിയുടേയോ തണലില്‍ അല്ല ജിവിച്ചതെന്ന് അര്‍ഥന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തുണികള്‍ തയ്ച്ചും ഡേ കെയറും ബ്യൂട്ടിപാര്‍ലറും നടത്തിയാണ് അമ്മ വളര്‍ത്തിയത്. അതുകൊണ്ടുതന്നെ ബിനുവിന്റെ മകളാണെന്ന് അഭിമാനത്തോടെ പറയുന്നതാണ് ഇഷ്ടം. തനിക്കോ കുടുംബത്തിനോ വേണ്ടി വിജയകുമാര്‍ ഒരുരൂപ പോലും ചെലവഴിച്ചിട്ടില്ല. വിജയകുമാര്‍ മതില്‍ ചാടിക്കടക്കുന്നത് ആദ്യമല്ലെന്നും മറ്റൊരു മതില്‍ ചാട്ട വീഡിയോ കൂടെ പുറത്തുവിടുമെന്നും അര്‍ഥന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് വിജയകുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയതായി അര്‍ഥന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. പല തവണ അച്ഛന്റെ ഭാഗത്ത് നിന്ന് അമ്മയ്ക്കും തനിക്കുമെതിരെ ആക്രമണങ്ങള്‍ ഉണ്ടായിട്ടും പോലീസ് നടപടി എടുത്തില്ലെന്നും അര്‍ഥന ആരോപിച്ചിരുന്നു.

Latest News