ബ്രസീലിന്റെ തോല്‍വിയില്‍ ചങ്ക്  തകര്‍ന്ന ബാലനെ തേടി സംവിധായകന്‍ 

ബ്രസീല്‍ തകര്‍ന്നപ്പോള്‍ സങ്കടപ്പെട്ട നിരവധി ചങ്ക് ബ്രോകള്‍ നമുക്ക് ചുറ്റുമുണ്ട്. 
ഫുട്‌ബോള്‍ ജ്വരം തലയ്ക്ക് പിടിച്ച് പായുന്ന യുവാക്കളുടെ ഇടയിലേക്ക് ഇതാ ഒരു കൊച്ചുബാലനും.  നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു കൊച്ചുകുഞ്ഞിന്റെ വീഡിയോയാണ് സംവിധായകന്‍ അനീഷ് ഉപാസന ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 'ബ്രസീല്‍ തോറ്റപ്പോള്‍ എല്ലാവരും അവനെ കുറ്റപ്പെടുത്തിയപ്പോള്‍ തകര്‍ന്നു പോയി ഈ ആരാധകന്‍. സഹിക്കാന്‍ പറ്റുന്നില്ല അവന്. ബ്രസീല്‍ തോറ്റതിന് നിങ്ങള്‍ എന്നെയല്ലേ കുറ്റപ്പെടുത്തുന്നത്? അര്‍ജന്റീന തോറ്റപ്പോള്‍ ഞാന്‍ എന്തെങ്കിലും പറഞ്ഞോ? അവന്‍ വിതുമ്പലോടെ ചോദിക്കുന്നു'. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ഒരു നിമിഷത്തേക്ക് വീഡിയോ നമ്മളില്‍ ചിരി പടര്‍ത്തിയെങ്കിലും സംവിധായകന്‍ അനീഷ് ഉപാസന ഒന്ന് തീരുമാനിച്ചു, ഇവനെ എങ്ങനെയെങ്കിലും കണ്ടുപിടിക്കണം. പുതിയ ചിത്രമായ മധുരക്കിനാവിലേക്ക് വേണം ഇവനെ. സംവിധായകന്‍ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

Latest News