ഹൈദരാബാദ്-തെലുങ്ക് സൂപ്പര്‍ താരവും ജനസേനാ പാര്‍ട്ടി നേതാവുമായ പവന് കല്യാണ്‍ മൂന്നാമതും വിവാഹമോചിതനാകുന്നു. ഭാര്യ അന്ന ലെസ്നേവ മക്കള്‍ക്കൊപ്പം വിദേശത്തേയ്ക്ക് താമസം മാറി എന്നാണ് റിപ്പോര്‍ട്ടുകള്‍. പവന് കല്യാണിനൊപ്പം പൊതുചടങ്ങുകളിലും കുടുംബ സദസ്സുകളിലുമെല്ലാം അന്ന നേരത്തെ എത്താറുണ്ടായിരുന്നു.എന്നാല്‍ കുറച്ച് കാലങ്ങളായി അന്നയെ പൊതുപരിപാടികളിലൊന്നും കാണാറില്ല. അടുത്ത ബന്ധുവായ നടന് വരുണ്‍ തേജിന്റെ വിവാഹ നിശ്ചയത്തിലും രാം ചരണിന്റെ കുഞ്ഞ് പിറന്ന ശേഷം നടന്ന ചടങ്ങിലും അന്നയുണ്ടായിരുന്നില്ല. തുടര്‍ന്നാണ് പവന് കല്യാണും അന്നയും പിരിയുന്നതായുള്ള അഭ്യൂഹങ്ങള്‍ ശക്തമായത്.
അന്ന പവന് കല്യാണിന്റെ മൂന്നാമത്തെ ഭാര്യയാണ്. 1997ല്‍ ആണ് പവന് കല്യാണിന്റെ ആദ്യ വിവാഹം നടന്നത്. നന്ദിനി ആയിരുന്നു ആദ്യ ഭാര്യ. പിന്നീട് നടി രേണു ദേശായിയെ വിവാഹം ചെയ്തു. പവന് കല്യാണിന്റെ ആദ്യ വിവാഹം തകരാന്‍ കാരണം രേണുവുമായുള്ള ബന്ധമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.2012ല്‍ രേണുവുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് 2013ല്‍ പവന് അന്നയെ വിവാഹം ചെയ്തത്. 'തീന് മാര്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനെയാണ് റഷ്യന്‍ സ്വദേശിയായ അന്നയുമായി പവന് കല്യാണ്‍ പ്രണയത്തിലാകുന്നത്. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്.