ഔട്ട്ലുക്ക് വെബ് ഉപയോക്താക്കളെ ബാധിച്ചിരുന്ന തകരാറ് മൈക്രോസോഫ്റ്റ് പരിഹരിച്ചു. ഏകദേശം 67 ശതമാനം ഉപയോക്താക്കൾ ഔട്ട്ലുക്ക് ഉപയോഗിക്കുമ്പോഴും 23 ശതമാനം പേർ വെബ്സൈറ്റ് ഉപയോഗിക്കുമ്പോഴും 10 ശതമാനം പേർ ലോഗിൻ ചെയ്യുമ്പോഴും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നതായി ഓലൈൻ ഔട്ടേജ് മോണിറ്റർ വെബ്സൈറ്റ് ആയ ഡൗഡിറ്റക്ടർ അറിയിച്ചിരുന്നു. വടക്കേ അമേരിക്കയിലെ ഔട്ട്ലുക്ക് ഉപയോക്താക്കളെയാണ് പ്രധാനമായും പ്രശ്നം ബാധിച്ചിരുന്നത്.
വെബ് ആക്സസ് പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് ചൊവ്വാഴ്ച വൈകിട്ട് അറിയിച്ചിരുന്ന ഔട്ട്ലുക്ക് ബുധനാഴ്ച പുലർച്ചെയാണ് പ്രശ്നം പൂർണമായും പരിഹരിച്ചതായി പോസ്റ്റ് ചെയ്തത്. ആഘാതം ലഘൂകരിച്ചതായും അഡ്മിൻ സെന്ററിൽ കൂടുതൽ വിശദാംശങ്ങൾ കണ്ടെത്താനാകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
നിരവധി ഉപയോക്താക്കൾ ട്വിറ്ററിൽ പ്രശ്നം റിപ്പോർട്ട് ചെയ്തിരുന്നു.