Sorry, you need to enable JavaScript to visit this website.

അയ്യപ്പനാകാൻ മനസ്സിൽ കണ്ടത് ദിലീപിനെയെന്ന് മാളികപ്പുറം തിരക്കഥാകൃത്ത്

കൊച്ചി- മാളികപ്പുറം സിനിമ എഴുതുമ്പോൾ മനസ്സിൽ അയ്യപ്പനായി കണ്ടിരുന്നതെ ദിലീപിനെയാണെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ വോയ്സ് ഓഫ് സത്യനാഥൻ എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിലാഷ് പിള്ള. ദിലീപിനെ മനസിൽ വെച്ചാണ് തിരക്കഥ എഴുതിയതെന്ന് അദ്ദേഹം പറ‍ഞ്ഞു.
സിനിമയുടെ ട്രെയിലർ ലോഞ്ചുകൾ ഏറ്റവും പിറകിൽ നിന്നന്ന് കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ ഇങ്ങനെയൊരു പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ദിലീപേട്ടന്റെ കടുത്ത ആരാധകനാണ് ഞാൻ. മാളികപ്പുറം എന്ന സിനിമയാണ് എന്നെ ഈ വേദിയിൽ എത്തിച്ചത്- അഭിലാഷ് പിള്ള പറഞ്ഞു.
ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന ചടങ്ങില്‍ നടന്‍ മമ്മൂട്ടിയാണ് സിനിമയുടെ ട്രെയിലര്‍ ലോഞ്ച് നിര്‍വഹിച്ചത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗണ്‍, തെങ്കാശിപ്പട്ടണം,റിം​ഗ് മാസ്റ്റർ എന്നി ചിത്രങ്ങൾക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ.
അടുത്ത മാസം പതിനാലിന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് ,സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു സിജോ, അംബിക മോഹൻ തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്നു. അനുശ്രീ അതിഥി താരമായും പ്രത്യക്ഷപ്പെടുന്നുണ്ട്.

Latest News