മറിമായം സീരിയലിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നുവന്നയാളാണ് രചന നാരായണന് കുട്ടി. നിഷ സാരംഗ് സംവിധായകന് ഉണ്ണികൃഷ്ണനെതിരെ രംഗത്ത് വന്നതിന് പിന്നാലെ നടി രചനയും ഇയാള്‍ക്ക് എതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഉപ്പും മുളകും മറിമായവും സംവിധാനം ചെയ്തത് ഉണ്ണിക്കൃഷ്ണന് തന്നെയാണ്. താന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ സമയത്ത് അദ്ദേഹത്തിന് ചില ഈഗോ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും അതിനാലാണ് തന്നെ മറിമായത്തില്‍ നിന്നും പുറത്താക്കിയതെന്നുമാണ് രചന പറഞ്ഞത്. തന്നെയും വിനോദ് കോവൂരിനെയും അങ്ങനെയാണ് പുറത്താക്കിയത്. ആ സമയത്ത് അത് ഭയങ്കര വിഷമം ഉണ്ടാക്കിയിരുന്നു രചന പറയുന്നു. സംവിധായകന്റെ പീഡനങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ നടി നിഷ സാരംഗിന് അമ്മ സംഘടനയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് രചന പറഞ്ഞു. സംഭവം അറിഞ്ഞപ്പോള്‍ തന്നെ നിഷ ചേച്ചിയെ വിളിച്ചിരുന്നുവെന്നും അമ്മ അംഗങ്ങള്‍ക്ക് വേണ്ടിയാണ് വിളിച്ച് സംസാരിച്ചതെന്നും രചന വ്യക്തമാക്കി.