Sorry, you need to enable JavaScript to visit this website.

ആദിപുരുഷ് ദല്‍ഹിയില്‍  2000 രൂപയുടെ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു

ന്യൂദല്‍ഹി- പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷ് എന്ന ചിത്രത്തിന് ഡല്‍ഹിയിലെ തിയേറ്ററുകളില്‍ ആദ്യ ഷോയുടെ ടിക്കറ്റുകള്‍ 2000 രൂപ ആയിട്ടും മുഴുവനും വിറ്റുപോയി. ഡല്‍ഹി പി.വി. ആറിലെ വെഗാസ്ലക്‌സ്, ദ്വാരക എന്നിവിടങ്ങളില്‍ 2000 ആയിരുന്നു ടിക്കറ്റ് നിരക്ക്. രണ്ടിടത്തും ആദ്യ ഷോയുടെ ടിക്കറ്റുകള്‍ വിറ്റുപോയി. നോയിഡ പി.വി.ആര്‍ സെലക്ട് സിറ്റി പാക് ഗോള്‍ഡില്‍ 1800 രൂപയും. നോയിഡ പി.വി.ആര്‍ ഗോള്‍ഡ് ലോജിക്‌സ് സിറ്റി സെന്ററില്‍ 1650 രൂപയ്ക്ക് ഉയര്‍ന്ന ടിക്കറ്റുകള്‍ ലഭ്യമാണ്. മുംബയിലും കൊല്‍ക്കത്തയിലും ബംഗളൂരുവിലും 2000 രൂപ നിരക്കില്‍ ടിക്കറ്റുകളുണ്ട്. നാളെ ആണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് പബ്‌ളിസിറ്റിയുമായി എത്തുന്ന ചിത്രമാണ്.


 

Latest News