ചെന്നൈ-പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്റെയും ഭാര്യ സൈറ ബാനുവിന്റെയും മൂത്ത മകള്‍ ഖദീജ റഹ്മാന്‍ ഇനി സംഗീത സംവിധായിക. ഫാലിത ഷമീമിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മിന്‍മിനി എന്ന തമിഴ് ചിത്രത്തിനാണ് ഖദീജ സംഗീതം ഒരുക്കിയത്. ചെന്നൈ എ.എം. സ്റ്റുഡിയോയില്‍ ഖദീജയ്‌ക്കൊപ്പം ഇരിക്കുന്ന ചിത്രം ഹാലിത തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചു. 2010 ല്‍ പുറത്തിറങ്ങിയ എന്തിരന്‍ സിനിമയില്‍ പുതിയ മനിതാ എന്ന ഗാനം ആണ് ഖദീജ ആദ്യമായി പിന്നണി ആലപിച്ചത്. എ.ആര്‍. റഹ്മാനും എസ്.പി.ബിക്കും ഒപ്പമായിരുന്നു തുടക്കം. മണിരത്‌നത്തിന്റെ പൊന്നിയില്‍ സെല്‍വനില്‍ എ. ആര്‍. റഹ്മാന്‍ സംഗീതം നല്‍കിയ ചെല്ല ചെറു നിലാവേ എന്ന ഗാനം ആലപിച്ചത് ഖദീജ ആയിരുന്നു. അച്ഛനും സഹോദരനും പിന്നാലെ സംഗീത സംവിധാന രംഗത്തേക്ക് ഖദീജയും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.