പട്‌ന- ഉത്തര്‍പ്രദേശില്‍ ഭാര്യം കാമുകനൊപ്പം ഒളിച്ചോടിയതിനു പിന്നാലെ പട്‌ന ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍.
ഭാര്യ ഒളിച്ചോടിയതില്‍ മനംനൊന്ത യുവാവാണ് തന്റെ രോഷം സ്‌റ്റേഷന്‍ തകര്‍ക്കുമെന്ന ഭീഷണിയിലൂടെ പ്രകടിപ്പിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തതായി
മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഭീഷണിയെത്തുടര്‍ന്ന് പ്ലാറ്റ്‌ഫോമുകളും ശുചിമുറികളും യാത്രക്കാരുടെ ബാഗേജുകളും പരിശോധിക്കാന്‍ നടപടി സ്വീകരിച്ചുവെന്ന് ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)