പര്‍ഭാനി- മഹരാഷ്ട്രയില്‍ കള്ളനെന്ന സംശയത്തില്‍ പതിനാലുകാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. പ്രായപൂര്‍ത്തായാകാത്ത രണ്ടു കുട്ടികള്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്. മഹരാഷ്ട്രയിലെ പര്‍ഭാനിയിലാണ് സംഭവം.
മോഷണത്തില്‍ ഉള്‍പ്പെട്ട കുട്ടികളാണെന്ന സംശയമാണ് മര്‍ദനത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.