റിയാദ്-വ്യായാമം ചെയ്യുന്നതിനിടെ അമിത അളവില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷ്യസാധനങ്ങള്‍ കഴിക്കരുതെന്നും അത് ആമാശയത്തില്‍ അസ്വസ്ഥതയുണ്ടാക്കുമെന്നും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
വ്യായമത്തിനിടയിലോ ശേഷമോ മുമ്പോ കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നത് ശരീരത്തിന് കൂടുതല്‍ ഊര്‍ജം ലഭിക്കാനാണ്. ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, കടല, പഴം പച്ചക്കറികള്‍ എന്നിവയാണ് കാര്‍ബോഹൈഡ്രേറ്റുകളുടെ ഉറവിടം. ഓരോരുത്തര്‍ക്കും വ്യത്യസ്ത അളവിലാണ് കാര്‍ബോഹൈഡ്രേറ്റുകള്‍ ആവശ്യമുള്ളത്. പോഷകാഹാര വിദഗ്ധന്റെയോ വിദഗ്ധ ഡോക്ടറുടെയോ ശുപാര്‍ശപ്രകാരമാണ് ഇത് കഴിക്കേണ്ടത്. പ്രോട്ടീനുകളും കാര്‍ബോഹൈഡ്രേറ്റുകളും വന്‍തോതില്‍ വ്യാമയത്തിനിടെ ഉപയോഗിക്കുന്നുവെങ്കില്‍ ധാരാളം വെളളം കുടിക്കണം- അതോറിറ്റി ഓര്‍മ്മിപ്പിച്ചു.