ന്യൂദല്‍ഹി- അദ്ദേഹത്തിന് പങ്കാളി നിര്‍ബന്ധമായ ആവശ്യങ്ങളുണ്ടെന്നും ആവശ്യങ്ങളുടെ പേരില്‍ അദ്ദേഹത്തെ തൂക്കിക്കൊല്ലാന്‍ കഴിയില്ലല്ലോയെന്നും നടന്‍ ആശിഷ് വിദ്യാര്‍ഥിയുടെ പുതിയ വിവാഹത്തെ കുറിച്ച് ആദ്യഭാര്യ രാജോഷി ബറുവ.
അദ്ദേഹം നല്ല ഒരാളെ കണ്ടെത്തി. എനിക്ക് ഇപ്പോള്‍ വ്യത്യസ്തമായ ആവശ്യങ്ങളുണ്ട്. മിസിസ് വിദ്യാര്‍ഥിയെന്ന നിലയിലുള്ള ചുമതലകള്‍ നിറവേറ്റാന്‍ കഴിയില്ല- അവര്‍ കൂട്ടിച്ചേര്‍ത്തു.
അറുപതാം വയസ്സില്‍ ആശിഷ് വിദ്യാര്‍ത്ഥി നടത്തിയ വിവാഹവും ഫോട്ടോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. അസമില്‍ നിന്നുള്ള രുപാലി ബറുവയാണ് വധു. മുന്‍കാല നടി ശകുന്തള ബറുവയുടെ മകള്‍ രാജോഷി ബറുവയാണ് ദേശീയ അവാര്‍ഡ് ജേതാവായ ആശിഷിന്റെ ആദ്യ ഭാര്യ. ഇപ്പോള്‍ വിവാഹം ചെയ്തിരിക്കുന്ന രുപാലി അസമിലെ ഗുവാഹത്തി സ്വദേശിിയാണ്. കൊല്‍ക്കത്തയില്‍ ഫാഷന്‍ സ്‌റ്റോര്‍ നടത്തുകയാണിവര്‍.
ഹിന്ദി, തെലുഗ്, തമിഴ്, കന്നഡ, മലയാളം തുടങ്ങിയ നിരവധി പ്രാദേശിക ഭാഷകളില്‍ വിദ്യാര്‍ത്ഥി അഭിനയിച്ചിട്ടുണ്ട്. പോലീസ് കമ്മീഷണറായ ഗൗരി ശങ്കറെന്ന കഥാപാത്രത്തെ അവതരിപ്പിച്ച സി.ഐ.ഡി മൂസയാണ് അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രം. ചെസ്സ് എന്ന സിനിമയിലും ദിലീപിനൊപ്പം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
11 ഭാഷകളിലായി 300ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1995ല്‍ ദ്രോഹ്കാലിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടി. സ്വന്തം യുട്യൂബ് ചാനലിലും ആശിഷ് വിദ്യാര്‍ഥി സജീവമാണ്.