ലൈവ് റിപ്പോര്‍ട്ടിങ്ങിനിടയില്‍ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് അമളികള്‍ സംഭവിക്കാറുണ്ട്. സവിവേശഷമായ റിപ്പോര്‍ട്ടിങ്ങ് രീതി കൊണ്ടും റിപ്പോര്‍ട്ടിങ്ങില്‍ സംഭവിക്കുന്ന അബദ്ധങ്ങള്‍കൊണ്ടും ചില മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധ നേടാറുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അത്തരത്തില്‍ ആഗോള ശ്രദ്ധ നേടിയ മാധ്യമ പ്രവര്‍ത്തകനായിരുന്നു പാക്കിസ്ഥാനില്‍ നിന്നുള്ള ചാന്ദ് നവാബ്. ഒരു റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ നിന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സംഭവിക്കുന്ന തടസ്സങ്ങളും അദ്ദേഹത്തിന്റെ സംഭാഷണങ്ങളുമായിരുന്നു അന്ന് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ലോകത്തെമ്പാടും ഉള്ള കോടിക്കണക്കിന് ആളുകളായിരുന്നു ചാന്ദിന്റെ ആ റിപ്പോര്‍ട്ട് കണ്ട് ചിരിച്ചത്. ഇപ്പോഴിതാ മറ്റൊരു രസകരമായ വീഡിയോയുമായി ചാന്ദ് നവാബ് തിരിച്ചെത്തിയിരിക്കുന്നു. പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തകന്‍ ചാന്ദ് നവാബ് ക്യാമറമാന്‍ കാമില്‍ യൂസിഫിനൊപ്പം കറാച്ചി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഈദ് സ്‌പെഷ്യല്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന രംഗമായിരുന്നു ചാന്ദ് നവാബിനെ ആഗോള പ്രശസ്തനാക്കയിത്.
കറാച്ചി കെ ലോഗ് ഈദ് മാനാനെ കെ ലിയേ.. എന്നു തുടങ്ങുന്ന വരികള്‍ പറഞ്ഞു തീര്‍ക്കാന്‍ അദ്ദേഹം റയില്‍വേ സ്‌റ്റേഷനിലെ തിരക്കിനിടയില്‍ ഏറെ നേരം എടുത്തു. ടേക്ക് എടുക്കാന്‍ നോക്കുമ്പോള്‍ ഓരോരോ തടസ്സങ്ങളും അദ്ദേഹത്തിന് മുന്നില്‍ എത്തുകയായിരുന്നു. സല്‍മാന്‍ഖാന്റെ ബജ്രംഗി ഭായിജാന്‍ എന്ന ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകനായി വരുന്നു നവാസുദ്ധീന്‍ സിദ്ധീഖി ചാന്ദ് നവാബിന്റെ വൈറലായ റിപ്പോര്‍ട്ടിങ്ങിനെ ചിത്രത്തില്‍ അനുകരിച്ചിരുന്നു. ചിത്രത്തില്‍ തന്നെ കടമെടുത്തതില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ചാന്ദ് നവാബ് സല്‍മാന്‍ ഖാനോട് ആവശ്യപ്പെട്ടിരുന്നു. ഞാനൊരു ദരിദ്രനായ മാധ്യമ പ്രവര്‍ത്തകനാണ് നിയമനടപടിക്കൊന്നും പോകാന്‍ താല്‍പര്യമില്ല സിനിമയിലെ കഥാപാത്രത്തിനായി തന്റെ വീഡിയോ എടുത്തതിന് തക്കതായ പ്രതിഫലം നല്‍കണമെന്ന് ചാന്ദ് ആവശ്യപ്പെട്ടിരുന്നു. കറാച്ചിയിലെ ഒരു പാന്‍വില്‍പ്പന സ്ഥാപനത്തിലെ വാര്‍ത്ത അവതരിപ്പിക്കുന്നതിനിടയില്‍ സംഭവിക്കുന്ന അമളികളാണ് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നത്. നവാബ് ശരിയായി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കുടെ ഉള്ളവര്‍ തെറ്റിക്കും. മറ്റുള്ളവര്‍ ശരിയാക്കുമ്പോള്‍ നവാബ് തെറ്റിക്കുന്ന തരത്തിലുള്ള വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്ന ലേറ്റസ്റ്റ്.