ബസിലെ ദുരനുഭവം വെളിപ്പെടുത്തിയ നന്ദിതയെ സംശയിക്കുന്നവര്‍ക്ക് ആര്യയുടെ മറുപടി

കൊച്ചി- കെഎസ്ആര്‍ടിസി ബസില്‍ വെച്ചുണ്ടായ ദുരനുഭവം പങ്കുവെച്ച നന്ദിതയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി നടിയും അവതാരകയുമായ ആര്യ. ഫേമസ് ആകാന്‍ വേണ്ടി ചില ആണുങ്ങളെ ബലിയാടാക്കുന്നുണ്ടോ എന്നൊരു സംശയം, പെണ്ണ് പറയുന്നത് സത്യം ആണെന്ന് തോന്നുന്നില്ല, സിബ്ബ് തുറന്നാല്‍ അതിനകത്തു ജട്ടി ഉണ്ടാകും എന്നിങ്ങനെയാണ് നന്ദിതയെ വിമര്‍ശിക്കുന്നവരുടെ കമന്റുകള്‍.
തനിക്കുനേരെയുണ്ടായ ലൈംഗിക അതിക്രമം നന്ദിത തുറന്നു പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍  വലിയ ചര്‍ച്ചക്ക് കാരണമായിരുന്നു. സംഭവത്തില്‍ ഉടന്‍ പ്രതികരിച്ച നന്ദിതയെ ഒരു ഭാഗത്ത് അഭിനന്ദിക്കുന്നതിനൊപ്പമാണ് മറുഭാഗത്ത് ചിലര്‍ മോശമായ പ്രതികരണങ്ങളും നടത്തുന്നത്.യുവതിയുടെ വസ്ത്രധാരണ രീതിയെ കുറ്റപ്പെടുത്തി യുവാവിനെ ന്യായീകരിക്കുന്നവരുമുണ്ട്.
സോഷ്യല്‍ മീഡിയയിലെ ഇത്തരം പ്രതികരണങ്ങള്‍ക്കെതിരെയാണ് ആര്യയുടെ കമന്റ്. കമന്റുകള്‍ പങ്കുവെച്ചു കൊണ്ട് ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ആര്യയുടെ പ്രതികരണം.
'അത് ഒരു പോയന്റ് ആണ് കെട്ടോ. കേസ് കൊടുക്കണം പിള്ളേച്ചാ. സിബ്ബ് തുറന്നപ്പോള്‍ ജട്ടി ഇല്ലാ. ആരോ അടിച്ചോണ്ട് പോയി. മോഷണം തന്നെ. ആദ്യം കേസ് അതിന് പിന്നെ മതി ബാക്കി കേസ് ഒക്കെ. എന്ത് പറയാനാണ്' ഇതാണ് ആര്യയുടെ പ്രതികരണം.
ചൊവ്വാഴ്ചയാണ് തൃശൂരില്‍നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന നന്ദിതയോട് തൊട്ടടുത്ത സീറ്റിലിരുന്ന യാത്രക്കാരന്‍ മോശമായി പെരുമാറിയത്. ബസിലെ കണ്ടക്ടറുടെ നേതൃത്വത്തില്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പിച്ചിരുന്നു.

 

Latest News