Sorry, you need to enable JavaScript to visit this website.

വിവാദത്തിന് തിരി കൊളുത്തിയ  മലയാള നടിമാര്‍ അമേരിക്കയില്‍ 

ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തിനെതിരായ പ്രതിഷേധം പ്രകടിപ്പിച്ചു കൊണ്ട് രാജിവെച്ച നാല് നടിമാര്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ അമേരിക്കയില്‍. ഇവരുടെ രാജിക്ക് പിന്നാലെ വിവാദം കത്തുന്ന വേളയിലാണ് നടിമാര്‍ അമേരിക്കയിലേക്ക് തിരിച്ചത്. രാജിവച്ച നടിമാര്‍ ഉള്‍പ്പെടുന്ന സംഘം യുഎസിലാണിപ്പോള്‍. 
വിവിധ സ്ഥലങ്ങളിലെ ഷോകള്‍ക്കു വേണ്ടിയാണു വനിതാസംഘം യുഎസിലേക്ക് പോയത്. മഞ്ജു വാരിയര്‍, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ്, പാര്‍വതി എന്നിവരെല്ലാം അമേരിക്കയിലെ വിവിധ ഷോകളിലുണ്ട്. അമ്മ യോഗത്തിനു ശേഷം ഇവര്‍ ഫോണില്‍ കൂടിയാലോചന നടത്തിയിരുന്നു. ആക്രമിക്കപ്പെട്ട നടിയുമായും പ്രമുഖ ഭാരവാഹിയായ ബീന പോളുമായും ഇവര്‍ സംസാരിച്ചു. ഇതിനു ശേഷമാണു നാലുപേര്‍ അമ്മ വിടാന്‍ തീരുമാനിച്ചത്. മഞ്ജുവും പാര്‍വതിയും തല്‍ക്കാലം രാജിവയ്‌ക്കേണ്ടതില്ല എന്നും ഇവര്‍ കൂട്ടായി എടുത്ത തീരുമാനമാണ്. ബിഗ് ബോസ് ഷൂട്ടിങ് കഴിഞ്ഞ ശേഷം അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വൈകാതെ ലണ്ടനിലേക്കു യാത്ര തിരിക്കും. ജൂലൈ 20 വരെ മിക്കവരും വിദേശത്തു തുടരും. മലയാള സിനിമയില്‍ നിന്ന് പുറത്തായാലും പ്രശ്‌നമില്ലെന്ന നിലയ്ക്കാണ് ഈ നടിമാര്‍ നിലപാടെടുത്തത്. ഭാവനയുടെ രണ്ടു കന്നഡ ചിത്രങ്ങള്‍ റിലീസാകാനുണ്ട്. ഹണീ ബീ 2.5, ആദം ജോണ്‍ എന്നിവയാണു മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങള്‍. രമ്യ നമ്പീശന് മലയാളത്തില്‍ പുതിയ രണ്ടു പടങ്ങളും തമിഴില്‍ ഒരു ചിത്രവും ഉണ്ട്. തമിഴില്‍ സജീവമായതിനാല്‍ മലയാള സിനിമയെ മാത്രം ആശ്രയിക്കേണ്ട ആവശ്യം താരത്തിനില്ല. ഗായിക എന്ന നിലയിലും രമ്യ തമിഴില്‍ ശ്രദ്ധേയയാണ്. റിമ കല്ലിങ്കല്‍ പുതിയ ഒരു ചിത്രത്തില്‍ മാത്രമാണു കരാര്‍ ഒപ്പുവച്ചിട്ടുള്ളത്. സ്വന്തം ഡാന്‍സ് സ്‌കൂളുമായി സജീവമാണു റിമ. അവസരത്തിനായി ആരെയും സമീപിക്കേണ്ട അവസ്ഥയിലല്ല ഇവരാരും.

Latest News