Sorry, you need to enable JavaScript to visit this website.

അപസ്മാരത്തിന് കഞ്ചാവില്‍ നിന്ന് മരുന്ന് 

കഞ്ചാവില്‍ നിന്നും മരുന്ന് കണ്ടെത്തി അമേരിക്ക. കുട്ടികളില്‍ കണ്ടുവരുന്ന ഗുരുതര അപസ്മാര രോഗത്തിനാണ് കഞ്ചാവില്‍ നിന്നും മരുന്ന് കണ്ടെത്തിയിരുക്കുന്നത്. എപിഡയോലെക്‌സിന്‍ എന്നാണ് മരുന്നിന് കമ്പനി പേരു നല്‍കിയിരിക്കുന്നത്. മരുന്നിന് അമേരിക്ക അംഗീകാരം നല്‍കി.  45,000 കുട്ടികളാണ് മരുന്നില്ലാത്തതിനാല്‍ അസുഖം കാരണം ബുദ്ധിമുട്ടിയിരുന്നത്. മരുന്ന് കണ്ടെത്തിയതോടെ ഇതിന് പരിഹാരം കാണാനാകും. ടി എച്ച് സി വളരെ കുറഞ്ഞ അളവില്‍ മാത്രം അടങ്ങിയിട്ടുള്ളു എന്നതിനാല്‍ ഇത് ലഹരി ഉണ്ടാക്കില്ല. അതിനാല്‍ മരുന്ന് സുരക്ഷിതമാണെന്ന് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം വ്യക്തമാക്കി.
500 രോഗികളില്‍ മരുന്ന് ഗുണപരമായ മാറ്റങ്ങളുണ്ടാക്കി. കഞ്ചാവിനല്ല മറിച്ച് കഞ്ചാവില്‍ നിന്നും ഉത്പാതിപ്പിക്കുന്ന മരുന്നിനു മാത്രമാണ് അംഗീകാരം നല്‍കുന്നത് എന്ന് എഫ്.ഡി.എ കമ്മീഷണര്‍ സ്‌കോട്ട് ഗോട്‌ലിയെബ് വ്യക്തമാക്കി. 

Latest News