ഷാജഹാന്‍പുര്‍- യുവതി സ്വയം തീകൊളുത്തുന്നത് സഹോദരി മൊബൈലില്‍ പകര്‍ത്തുന്ന സി.സി.ടി.വി ദൃശ്യം പുറത്തുവന്നു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം.വീടിനു പുറത്ത് 28 കാരി ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുമ്പോള്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ അത് സഹോദരന്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യം ഇയാള്‍ തന്നെ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. അയല്‍ക്കാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.
ഷാജഹാന്‍പൂരിലെ സരോജ് യാദവ് എന്ന യുവതി ആശുപത്രിയില്‍ ഗുരുതര നിലയില്‍ തുടരുകയാണ്. അയല്‍ക്കാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഇവരുടെ മതാപിതാക്കളെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതിനെ തുടര്‍ന്നാണ് സഹോദരന്‍ സഞ്ജീവ് യാദവ് യുവതിയെ തീ കൊളുത്താന്‍ പ്രേരിപ്പിച്ചതെന്ന് പറയുന്നു.
Isn't this simply #inhuman?
— Kanwardeep singh (@KanwardeepsTOI) May 14, 2023
A 28-yr-old woman in UP's Shahjahanpur set herself on fire after pouring kerosene on herself while her brother continued making a video instead of saving her and later shared it on social media. Woman is critical.@Uppolice
Warning:Disturbing visuals pic.twitter.com/Qq0CPBlpse