അമൃത്‌സര്‍- ദുബായില്‍നിന്ന് പഞ്ചാബിലെ അമൃത്‌സറിലേക്ക് വന്ന ഇൻഡിഗോ വിമാനത്തില്‍ എയര്‍ഹോസ്റ്റസിനെ ഉപദ്രവിച്ച യാത്രാക്കാരന്‍ അറസ്റ്റില്‍. യാത്രക്കാരന്‍ മദ്യപിച്ചിരുന്നുവെന്നും വാക്കുതര്‍ക്കത്തിനു പിന്നാലെയാണ് എയര്‍ഹോസ്റ്റസിനെ ഉപദ്രവിച്ചതെന്നും പോലീസ് പറഞ്ഞു.
എയര്‍ഹോസ്റ്റസും വിമാനത്തിലെ മറ്റു ജോലിക്കാരും പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിമാനം അമൃത് സര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഉടന്‍ പോലീസെത്തി യാത്രക്കാരനെ അറസ്റ്റ് ചെയ്തു.
ജലന്ധറിലെ കോട് ലി സ്വദേശിയായ രജീന്ദര്‍ സിംഗിനെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. വിമാന ജോലിക്കാര്‍ അമൃത് സര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് സെക്യൂരിറ്റി മാനേജറും പോലീസില്‍ പരാതി നല്‍കിയിരുന്നു. ശ്രീഗുര രാംദാസ് ജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഉടന്‍ യാത്രക്കാരന്‍ പടിയിലായി.