ഹൈദരാബാദ്-സെക്കന്തരാബാദിലെ റെജിമെന്റല്‍ ബസാറിലുണ്ടായ തീപിടിത്തത്തില്‍ കത്തിനശിച്ച വീട്ടില്‍ 1.64 കോടി രൂപ കണ്ടെത്തി സിറ്റി പോലീസ്. പിടിച്ചെടുത്ത പണം ഹവാല പണമാണെന്ന് സംശയിക്കുന്നു. വീട്ടില്‍ നിന്ന് വന്‍തോതില്‍ സ്വര്‍ണവും വെള്ളിയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വീടിന്റെ ഉടമ ശ്രീനിവാസ് നഗരത്തിലില്ല. ഇയാള്‍ ജോലി സ്ഥലത്തേക്ക് പോയിരിക്കയാണെന്നും സ്വകാര്യ കമ്പനിയില്‍ ഡിജിഎമ്മായി ജോലി ചെയ്യുകയാണെന്നും പോലീസ് പറയുന്നു. സര്‍ക്കാര്‍ വൈദ്യുതി കരാറുകളും ശ്രീനിവാസ് ഏറ്റെടുക്കാറുണ്ടന്ന് പോലീസ് കണ്ടെത്തി. പണം പിടിച്ചെടുത്ത വിവരം പോലീസ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വീടിനുള്ളില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ വീടുകളിലേക്ക് പുക പടര്‍ന്നിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
അപകടസമയത്ത് വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ ആളപായമില്ല. എന്നാല്‍ വന്‍ നാശനഷ്ടമുണ്ടായതായി പോലീസ് പറഞ്ഞു. ആരെങ്കിലും ബോധപൂര്‍വം തീയിട്ടതാണോ എന്ന സംശയത്തില്‍ ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)